ജെഎൻയു അധ്യാപകനെതിരെ ലൈംഗികാതിക്രമ ആരോപണം. 10 വിദ്യാർഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്
ഡൽഹി: ജെഎൻയു അധ്യാപകനെതിരെ ലൈംഗികാതിക്രമ ആരോപണം. 10 വിദ്യാർഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. പരാതികളിൽ സർവകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം തുടങ്ങി. ഒരു മാസം മുൻപാണ് പരാതികൾ ലഭിച്ചതെന്നാണ് അധികൃതർ പറയുന്നത്. ക്യാംപസിൽ താമസിക്കുന്ന അധ്യാപകൻ വിദ്യാർഥികളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായും പരാതിയുണ്ട്. അവിടെ ലൈംഗിക താൽപര്യത്തോടെയുള്ള സമീപനം നടത്തിയെന്നാണ് ആരോപണം.
ക്ലാസുകൾക്കിടെ അശ്ലീലവും അനുചിതവുമായ പരാമർശങ്ങൾ നടത്തിയെന്നും ചില പരാതികളിൽ പറയുന്നു. പുതിയ പരാതി ലഭിച്ചതിന് പിന്നാലെ സീനിയര്‍ വിദ്യാർഥികളും സമാന ആരോപണങ്ങളുമായി രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അധ്യാപകൻ പറഞ്ഞു. ഐസിസിയാണ് ഇത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതെന്ന് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് വ്യക്തമാക്കി.


