സ്ഥാനാർത്ഥികളെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും പാര്‍ട്ടിക്കാര്‍ വോട്ട് മാറ്റി ചെയ്യാമോ എന്ന് എം എ ബേബി ചോദിക്കുന്നു. സ്ഥാനാർത്ഥി ആരായാലും പാര്‍ട്ടിക്കാര്‍ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണം എന്നാണ് എം എ ബേബി പറയുന്നത്. കേരളത്തിലെ പാർട്ടി ആന്തരിക ചികിത്സയിലാണെന്നും ചവിട്ടിപ്പിഴിയൽ വേണ്ടിവരുമെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.
ദില്ലി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സ്ഥാനാർത്ഥികളെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും പാര്‍ട്ടിക്കാര്‍ വോട്ട് മാറ്റി ചെയ്യാമോ എന്നാണ് എം എ ബേബിയുടെ ചോദ്യം. സ്ഥാനാർത്ഥി ആരായാലും പാര്‍ട്ടിക്കാര്‍ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണം എന്നാണ് എം എ ബേബി പറയുന്നത്. ഏത് സാഹചര്യത്തിലാണെങ്കിലും പാർട്ടിക്കെതിരെ നിൽക്കൽ തെറ്റാണെന്ന് അണികൾ മനസിലാക്കണം. പരാതികൾ പാർട്ടിക്കുള്ളിൽ മാത്രം പറയണമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കേരളത്തിലെ പാർട്ടി ആന്തരിക ചികിത്സയിലാണെന്നും ചവിട്ടിപ്പിഴിയൽ വേണ്ടിവരുമെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.
നേതൃമാറ്റ ചർച്ച തള്ളാതെ എം എ ബേബി
കേരളത്തിലെ സിപിഎമ്മിൽ തിരുത്തലുകൾ ഉണ്ടാവുമെന്ന് ജനറൽ സെക്രട്ടറി എം എ ബേബി പറയുന്നു. പാർട്ടി പ്രവർത്തകർക്ക് തെറ്റ് പറ്റിയെന്ന പിണറായി വിജയന്‍റെ നിലപാടിനെ പിന്തുണക്കുകയാണ് എം എ ബേബി. അങ്ങനെ സംഭവിക്കാൻ പാർട്ടി നിലപാടുകൾ കാരണമായോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. ജനങ്ങൾക്കൊപ്പം നിന്ന് വിഷയങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമെന്നാണ് തീരുമാനം. പാർട്ടിയുടെ എല്ലാ തലത്തിലും കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം എന്നത് പിബി ചർച്ച ചെയ്തുവെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.
പാർട്ടി ആന്തരിക ചികിത്സയിലാണ്, ചിലപ്പോൾ ചവുട്ടി പിഴിയൽ വേണ്ടിവരുമെന്നും എം എ ബേബി വ്യക്തമാക്കി. നേതൃമാറ്റം എന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച അജണ്ടയാണ്. തിരുത്തലുകൾ ഉണ്ടാകും, അത് തുടർച്ചയായ നടപടിയാണ്. ജനങ്ങൾ പാർട്ടിയെ വിമർശിക്കുന്ന നിലപാടാണ് ജനം സ്വീകരിച്ചത്. ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയായ ചിലത് പാർട്ടിയിലും വന്നുവെന്നും എം എ ബേബി പറഞ്ഞു.



