
ഇറ്റലിയില് നിന്ന് തിരിച്ചെത്തിയ ഒരാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ സഹകരിക്കുന്നില്ലെന്ന പരാതിയുമായി വാര്‍ഡില്‍ കൂടെയുള്ള മറ്റാരാള്‍. ഇറ്റലിയില്‍ നിന്നും എത്തിയതാണെന്ന് ആരോഗ്യ പ്രവര്‍ത്തകരോട് പലപ്പോഴും അയാള്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ലെന്നും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹകരിക്കാത്തതിന്‍റെ കാരണം അദ്ദേഹം വലിയ വ്യവസായിയുടെ മകനായതുകൊണ്ടാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം. 'അദ്ദേഹത്തിന്‍റെ റൂമിന്‍റെ നേരെ എതിര്‍ മുറിയലാണ് ഞാന്‍ ഉണ്ടായിരുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ ഇറ്റലിയില‍് നിന്ന് വന്നതാണെന്ന് സമ്മതിക്കാന്‍ തയ്യാറായില്ല. അതിന് ശേഷം ഭക്ഷണ കഴിക്കാനായി പുറത്തിറങ്ങുമ്പോള്‍ മാസ്ക് വച്ചിട്ട് ഇറങ്ങണമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇദ്ദേഹം മാസ്ക് വയ്ക്കാതെയാണ് പുറത്തിറങ്ങുന്നത്.
Read more at: കൊവിഡ് 19; കേരളത്തില്‍ വിവിധ ജില്ലകളിലായി ആയിരങ്ങള്‍ നിരീക്ഷണത്തില്‍...
റൂമില്‍ പലരും ഗ്ലൗസ് മാറ്റുകയും ക്ലീന്‍ ചെയ്യുകയും ചെയ്യുന്നില്ല.പലപ്പോഴും പരാതിയുമായി ഞാന്‍ സമീപിച്ചപ്പോഴും ഡോക്ടര്‍ വരുമ്പോള്‍ സംസാരിക്കാനായിരുന്നു പറഞ്ഞത്. എന്നാല്‍ ഞാറാഴ്ച മുതല്‍ ഇതുവരെ ഡോക്ടര്‍ ഇവിടെ വന്നിട്ടില്ല. വലിയ വ്യവസായിയുടെ മകനാണ് പറഞ്ഞത് അനുസരിക്കുന്നില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞത്. ഇത്തരത്തില്‍ എല്ലാം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടത്തിലാകുന്നത് ജീവന്‍ പണയംവച്ച് നില്‍ക്കുന്ന നഴ്സുമാരുടെ ജീവന്‍ കൂടിയാണെന്നും തൃശൂരില്‍ ഐസൊലേഷനില്‍ കഴിയുന്നയാള്‍ പറഞ്ഞു.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam