
കൊച്ചി: എറണാകുളം ബ്രോഡ് വേയിൽ ഇന്ന് നിയന്ത്രണങ്ങളോടെ കടകൾ തുറക്കും. തിരക്ക് ഒഴിവാക്കാൻ വലതുവശത്തുള്ള കടകൾ മാത്രമായിരിക്കും തുറക്കുക. ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ളവ നിരോധിച്ചു. ബ്രോഡ് വേ, മാർക്കറ്റ് റോഡ്, ടിഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉൾപ്പെടുന്ന ഹോൾസെയിൽ ബസാർ പ്രദേശത്ത് ഇടത്-വലത് വശങ്ങൾ തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കാനാണ് നിര്‍ദേശം.
ലോക്ക് ഡൗണ്‍ ഇളവ് നിലവില്‍ വന്നതോടെ എറണാകുളത്ത് പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ബ്രോഡ് വേയില്‍ ആളുകള്‍ കൂടിയതോടെ പൊലീസ് ഇടപെട്ട് കടകള്‍ കഴിഞ്ഞ ദിവസം അടപ്പിച്ചു. നിശ്ചിത എണ്ണം തുറക്കാമെന്ന കളക്ടറുടെ നിര്‍ദ്ദേശം നിര്‍ദ്ദേശം തള്ളിയ വ്യാപാരികള്‍ പിന്നാലെ മുഴുവൻ കടകളും അടച്ചിടാൻ തീരുമാനിച്ചു. തുടര്‍ന്നാണ് ഇടത് വലത് വശങ്ങൾ തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കാന്‍ ജില്ലാഭരണകൂടം തീരുമാനമെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam