ചൊവ്വാഴ്ച ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും

Published : Oct 25, 2026, 09:44 PM IST
vande bharat express

Synopsis

കെഎസ്ആർ ബെം​ഗളൂരു-എറണാകുളം ജങ്ഷൻ(26651) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. ചൊവ്വാഴ്ച വന്ദേഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. എറണാകുളം ജങ്ഷൻ-കെഎസ്ആർ ബെം​ഗളൂരു(26652) ചൊവ്വാഴ്ച തൃശ്ശൂരിൽനിന്നാകും പുറപ്പെടുക. വൈകിട്ട് 3.20ന് ട്രെയിൻ തൃശ്ശൂരിൽനിന്ന് പുറപ്പെടും.

തിരുവനന്തപുരം: കളമശ്ശേരി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27 ചൊവ്വാഴ്ച ബെം​ഗളൂരു-എറണാകുളം വന്ദേഭാരത് ഭാ​ഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.

കെഎസ്ആർ ബെം​ഗളൂരു-എറണാകുളം ജങ്ഷൻ(26651) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. ചൊവ്വാഴ്ച വന്ദേഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.

എറണാകുളം ജങ്ഷൻ-കെഎസ്ആർ ബെം​ഗളൂരു(26652) ചൊവ്വാഴ്ച തൃശ്ശൂരിൽനിന്നാകും പുറപ്പെടുക. എറണാകുളത്തിനും തൃശ്ശൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. വൈകിട്ട് 3.20ന് ട്രെയിൻ തൃശ്ശൂരിൽനിന്ന് പുറപ്പെടും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

എറണാകുളം ജങ്ഷൻ-ഹസ്രത് നിസാമുദ്ദീൻ മം​ഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12617) ചൊവ്വാഴ്ച ഉച്ചയ്ക്ക് 02.55നാകും എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുക.

മം​ഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ്( 16649) ഒരുമണിക്കൂറും 15 മിനിറ്റും വൈകും. തിരുവനന്തപുരം സെൻട്രൽ-ലോകമാന്യതിലക് നേത്രാവതി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(16346) ഒരുമണിക്കൂറും 20 മിനിറ്റും വൈകും. തിരുനെൽവേലി-ജാംന​ഗർ എക്സ്പ്രസ്(19577) 40 മിനിറ്റ് വൈകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സഹകരണമേഖലയിലെ വിമാനസർവീസ് ഉടൻ; സഹകരണമേഖലയിലെ നിക്ഷേപകർക്ക് ​ഗ്യാരണ്ടി ഉറപ്പാക്കും- മുഖ്യമന്ത്രി വി ഡി സതീശൻ
പിഎസ്‍സി പിരിച്ചുവിടാനുള്ള അർലേക്കറുടെ ശുപാർശയിൽ മുഖ്യമന്ത്രിയുടെ നിലപാടെന്ത്? സർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ടോ? ചോദ്യങ്ങളുമായി സിപിഎം