Latest Videos

മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഡാമുകൾ പകല്‍ മാത്രമേ തുറക്കൂ എന്ന് റവന്യൂ മന്ത്രി

By Web TeamFirst Published Oct 18, 2021, 8:15 AM IST
Highlights

മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പാണെന്നും അതിനനുസരിച്ചാണ് സംസ്ഥാനം പ്രവർത്തിക്കുന്നതെന്നും കെ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: മുന്നറിയിപ്പ് വൈകി എന്ന ആക്ഷേപത്തിന് മറുപടി നല്‍കി റവന്യൂ മന്ത്രി കെ രാജൻ (k rajan). മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പാണെന്നും അതിനനുസരിച്ചാണ് സംസ്ഥാനം പ്രവർത്തിക്കുന്നതെന്നും കെ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് ലഭിച്ച ഉടൻ പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ഡാമുകളുടെ അവസ്ഥ വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 10 മണിക്കാണ് യോഗം. ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ടത് ഇല്ലെന്നും ഡാമുകൾ തുറക്കേണ്ടി വന്നാൽ പകലേ തുറക്കൂ എന്നും മന്ത്രി അറിയിച്ചു. കക്കി ഡാം 11 മണിക്ക് തുറക്കുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ വാർത്ത പ്രചരിപ്പിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read: സംസ്ഥാനത്തെ കനത്ത് മഴയ്ക്ക് ശമനം; എട്ട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയെന്ന് മുന്നറിയിപ്പ്|Rain Updates

 
സംസ്ഥാനത്തെ കനത്ത് മഴയ്ക്ക് ശമനം; എട്ട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയെന്ന് മുന്നറിയിപ്പ്|Rain Updates.more at: https://www.asianetnews.com/kerala-news/heavy-rain-kerala-updates-r11yu6
സംസ്ഥാനത്തെ കനത്ത് മഴയ്ക്ക് ശമനം; എട്ട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയെന്ന് മുന്നറിയിപ്പ്|Rain Updates...

Read more at: https://www.asianetnews.com/kerala-news/heavy-rain-kerala-updates-r11yu6
click me!