
കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് 8 കോടി രൂപ കവർന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് പൊലീസിൽ കീഴടങ്ങി. കൊയിലാണ്ടി കൊല്ലം സ്വദേശി ബാലകൃഷ്ണനാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയെന്നും അവിടെ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഇയാൾ മൊഴി നൽകിയത്. ഖത്തർ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്ന് ഏകദേശം എട്ട് കോടി ഇന്ത്യൻ രൂപ കവർന്ന കേസിലാണ് നിർണായക വഴിത്തിരിവ്.
അറസ്റ്റിലായ ബാലകൃഷ്ണന്‍ ബിജെപികാരെന്ന് ബിജെപി മണ്ഡലം പ്രസിഡന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നേരത്തെ ബിജെപി സ്ഥാനാർത്ഥി ആയിരുന്നു അദ്ദേഹം. പാർട്ടിയിൽ ചേരുന്നതിന് മുമ്പാണ് കവർച്ച നടന്നത്. അന്വേഷണം തീരും വരെ പാർട്ടിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ടെന്നും ബിജെപി മണ്ഡലം പറഞ്ഞു. ആരൊക്കെയാണ് ബാലകൃഷ്ണനെ ഖത്തറിൽ എത്തിച്ചത് എന്ന് കണ്ടെത്തണമെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജെപി മണ്ഡലം പ്രസിഡന്‍റ് ആവശ്യപ്പെട്ടു. പണം രാജ്യത്തേക്ക് കടത്തിയോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam