'ഈ ജന്മം എനിക്ക് മാണി സാർ അല്ലാതെ മറ്റൊരു നേതാവില്ല'; അദ്ദേഹം പകർന്ന പാഠങ്ങളാണ് ജീവിതത്തിന്റെ കരുത്തെന്ന് റോഷി

Published : Jan 25, 2024, 07:31 PM IST
'ഈ ജന്മം എനിക്ക് മാണി സാർ അല്ലാതെ മറ്റൊരു നേതാവില്ല'; അദ്ദേഹം പകർന്ന പാഠങ്ങളാണ് ജീവിതത്തിന്റെ കരുത്തെന്ന് റോഷി

Synopsis

വളരെ സങ്കീര്‍ണമായ കാര്യങ്ങള്‍ പോലും ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്നതാണ് കെ.എം മാണിയുടെ ആത്മകഥയെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കെഎം മാണി പകര്‍ന്ന് നല്‍കിയ പാഠങ്ങളാണ് ജീവിതത്തിന്റെ കരുത്തെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഈ ജന്മം മാണി സാര്‍ അല്ലാതെ മറ്റൊരു നേതാവില്ല. ആരെയും വേദനിപ്പിക്കാത്ത കെഎം മാണി ആത്മ കഥയിലും ആ ശൈലി തന്നെ തുടര്‍ന്നെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.

റോഷി അഗസ്റ്റിന്റെ കുറിപ്പ്: ''കെ എം മാണി സാറിന്റെ ആത്മകഥ നിയസഭയിലെ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. മന്ത്രിമാരും എംഎല്‍എമാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകരും നേതാക്കളും ചടങ്ങിന് സാക്ഷിയായി. ഏഴാം വയസ്സില്‍ ചക്കാമ്പുഴ കവലയില്‍ മാണി സാറിന് നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹത്തിന് പൂമാല അണിയിച്ച നിമിഷം തോന്നിയ സ്‌നേഹവും ആരാധനയുമാണ്. ഈ ജന്മം എനിക്ക് മാണി സാര്‍ അല്ലാതെ മറ്റൊരു നേതാവില്ല. അദ്ദേഹം പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ ആണ് ജീവിതത്തിന്റെ കരുത്ത്. ആരെയും വേദനിപ്പിക്കാത്ത എന്റെ നേതാവ് ആത്മ കഥയിലും ആ ശൈലി തന്നെ തുടര്‍ന്നു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്താല്‍ 1950 മുതലുള്ള കേരള രാഷ്ട്രീയത്തിന്റെ പരിച്ഛേദം ആണ് ഈ ആത്മകഥ. മാതൃഭൂമി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.''

വളരെ സങ്കീര്‍ണമായ കാര്യങ്ങള്‍ പോലും ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്നതാണ് കെ.എം മാണിയുടെ ആത്മകഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അര നൂറ്റാണ്ടിലധികം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. ആത്മകഥയില്‍ അര നൂറ്റാണ്ടിലെ കേരള ചരിത്രമാണ് തന്റേതായ വീക്ഷണ കോണില്‍ അവതരിപ്പിക്കുന്നത്. നാട്, നാട്ടുകാര്‍, സമൂഹ്യ സാമ്പത്തിക അവസ്ഥ തുടങ്ങി വര്‍ത്തമാനവും ഭാവിയും വായനക്കാരുമായി പങ്കുവയ്ക്കപ്പെടുന്നതാവണം ആത്മകഥ. അത് അന്വര്‍ത്ഥമാക്കുന്ന ആത്മകഥയാണ് കെ. എം. മാണിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സമീപനം ആത്മകഥാ രചയീതാക്കള്‍ മാതൃകയാക്കണം. കേരളത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഇത് വലിയ മുതല്‍ക്കൂട്ടാണ്. 1950ന് ശേഷമുണ്ടായ എല്ലാ പ്രധാന സംഭവങ്ങളും ഇതില്‍ പരാമര്‍ശിക്കുന്നു. അദ്ദേഹം അനുഭവിച്ച ഹൃദയവേദനകളും വ്യക്തമാക്കിയിട്ടുണ്ട്. സഭാ നടപടികളിലെ പ്രാവീണ്യം, സംവാദങ്ങളില്‍ പ്രകടമാക്കുന്ന വൈദഗ്ധ്യം, തര്‍ക്ക വിതര്‍ക്കങ്ങളിലെ അസാമാന്യ ശേഷി, നിയമ വൈദഗ്ധ്യം, നിയമനിര്‍മാണ പ്രക്രിയയിലെ മികവ്, കര്‍ഷകരുടെയും മലയോരത്തിന്റേയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതിലെ കഴിവ്, കേരളത്തിന്റെ ശബ്ദമാകാനുള്ള താത്പര്യം എന്നിവയാണ് കെ. എം. മാണിയെ വ്യത്യസ്തനാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമരത്തിനിടെ അറസ്റ്റ് നീക്കം: ഓടി രക്ഷപ്പെടാൻ ശ്രമിച്ച എബിവിപി പ്രവർത്തകയുടെ മുടിയിൽ പിടിച്ച് വീഴ്ത്തി പൊലീസ്  
 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്