
കോട്ടയം: ശബരിമല വിമാനത്താവളം ഭൂമി ഉടമസ്ഥ തർക്കത്തിൽ ഹൈക്കോടതിയിൽ അപ്പീൽ പോകാൻ സർക്കാർ. അപ്പീൽ പോകാനുള്ള നടപടികൾ തുടങ്ങാൻ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് സർക്കാർ നിർദേശം. ഭൂമി ഉടമസ്ഥ അവകാശത്തെ ചൊല്ലിയുള്ള തർക്കത്തിൽ സർക്കാർ നൽകിയ ഹർജി കഴിഞ്ഞ ദിവസം പാലാ സബ് കോടതി തള്ളിയിരുന്നു. ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ കീഴിലെ അയന ചാരിറ്റബിൾ ട്രസ്റ്റും ഹാരിസൺ മലയാളം കമ്പനിയും ആണ് എതിർ കക്ഷികൾ.
ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട വിജ്ഞാപനം സർക്കാർ റദ്ദാക്കിയതിനു പിന്നാലെ പാലാ സബ് കോടതിയിലും തിരിച്ചടിയുണ്ടായി. പാലാ സബ് കോടതിയുടെ വിധിക്കെതിരെ അപ്പീൽ പോകാനാണ് സർക്കാർ തീരുമാനം. ആറ് വർഷമായി സർക്കാർ അയന ചാരിറ്റബിൾ ട്രസ്റ്റും ഹാരിസൺ മലയാളവുമായും ഉടമസ്ഥാവകാശം സംബന്ധിച്ച് നിയമ പോരാട്ടത്തിലാണ്. എന്നാൽ സർക്കാരിന്‍റെ വാദം പാലാ സബ് കോടതി തള്ളി.
നേരത്തെ ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളും അനുബന്ധ റിപ്പോർട്ടുകളും കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിമാനത്താവളത്തിനായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ല. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങൾക്ക് പോലും 1200 ഏക്കർ മതിയാകും എന്ന് കോടതി നിരീക്ഷിച്ചു. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാൽ ഈ കേസിൽ ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതിൽ സോഷ്യൽ ഇംപാക്ട് അസസ്‌മെന്റ് യൂണിറ്റും എക്സ്പെർട്ട് കമ്മിറ്റിയും സർക്കാരും പരാജയപ്പെട്ടെന്നും ഉത്തരവിൽ പറയുന്നു.
ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദം കോടതി തള്ളി. എന്തൊക്കെ വികസനമാണ് ഉദ്ദേശിക്കുന്നതെന്നോ അതിന് എത്ര ഭൂമി വേണമെന്നോ റിപ്പോർട്ടുകളിൽ കൃത്യമായി പറഞ്ഞിട്ടില്ല. ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദം കോടതി തള്ളി. എന്തൊക്കെ വികസനമാണ് ഉദ്ദേശിക്കുന്നതെന്നോ അതിന് എത്ര ഭൂമി വേണമെന്നോ റിപ്പോർട്ടുകളിൽ കൃത്യമായി പറഞ്ഞിട്ടില്ല. പുതിയ സോഷ്യൽ ഇംപാക്ട് അസസ്‌മെന്റ് നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam