Sabarimala| സുരക്ഷാ പ്രശ്നങ്ങൾ നിലനില്‍ക്കുന്നു, ശബരിമല പ്രത്യേക സുരക്ഷാമേഖലയായി തുടരും

Published : Nov 04, 2021, 12:39 PM ISTUpdated : Nov 04, 2021, 01:43 PM IST
Sabarimala| സുരക്ഷാ പ്രശ്നങ്ങൾ നിലനില്‍ക്കുന്നു, ശബരിമല പ്രത്യേക സുരക്ഷാമേഖലയായി തുടരും

Synopsis

2018 ലാണ് ശബരിമലയെ പ്രത്യേക സുരക്ഷാ മേഖലയാക്കിയത്. ഇലവുങ്കല്‍ മുതല്‍ കുന്നാര്‍ഡാം വരെയുള്ള സ്ഥലമാണ് പ്രത്യേക സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്നത്. 

പത്തനംതിട്ട: അടുത്ത ഒരു വർഷത്തേക്ക് കൂടി ശബരിമലയെയും (sabarimala) പരിസര പ്രദേശങ്ങളയും പ്രത്യേക സുരക്ഷാമേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ശബരിമലയില്‍ മുൻ വര്‍ഷങ്ങളിൽ ഉണ്ടായിരുന്ന സുരക്ഷാ പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഒരു വർഷത്തേക്ക് കൂടി ശബരിമലയെയും പരിസര പ്രദേശങ്ങളെയും പ്രത്യേക സുരക്ഷാമേഖലയായി നിലനിർത്തണമെന്നുമുള്ള പൊലീസിന്‍റെ ആവശ്യം അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ  ഉത്തരവിറക്കിയത്.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ കേരളത്തിൽ വലിയ പ്രക്ഷോഭമാണ് ഉണ്ടായത്. കോടതി ഉത്തരവുണ്ടെങ്കിലും സ്ത്രീകളെ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തതോടെ ക്ഷേത്ര പരിസരവും സംഘർഷ ഭരിതമായി. ഇതേ തുടർന്ന് 2018 ലാണ് ശബരിമലയെ പ്രത്യേക സുരക്ഷാ മേഖലയാക്കിയത്. ഇലവുങ്കല്‍ മുതല്‍ കുന്നാര്‍ഡാം വരെയുള്ള സ്ഥലമാണ് പ്രത്യേക സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്നത്. 

Sabarimala| ചെമ്പോല വിവാദം: താൻ വായിച്ചതിൽ ആചാരപരമായ കാര്യങ്ങളുണ്ടായിരുന്നില്ല: എംആർ രാഘവവാര്യർ

കൊവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിർദ്ദേശങ്ങൾ അനുസരിച്ചാണ് ജനങ്ങളെ കടത്തിവിടുന്നത്. ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല തുറന്നപ്പോൾ വൻ ഭക്തജന പ്രവാഹമാണുണ്ടായത്. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ശബരിമല ദർശനത്തിനായെത്തുന്ന അയ്യപ്പഭക്തർക്ക് കൊവിഡ് പ്രതിരോധ വാക്സീൻ രണ്ട് ഡോസ് സർട്ടിഫിക്കറ്റ് അതല്ലെങ്കിൽ 72 മണിക്കൂറിലെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. 

മണ്ഡല കാലത്ത് ശബരിമലയിൽ വിപുലമായ വൈദ്യസഹായ സൗകര്യം, ആക്ഷന്‍ പ്ലാൻ തയ്യാറാക്കി ആരോഗ്യ വകുപ്പ്

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്