സഹദിയ നസ്റിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

Published : Aug 14, 2026, 08:45 AM IST
pkd suicide

Synopsis

ഇക്കഴിഞ്ഞ മാസം ഏട്ടിനാണ് ഭർത്താവ് ജിംഷാദിന്റെ എടത്തനാട്ടുകരയിലെ വാടകവീട്ടിൽ വെച്ച് സഹദിയ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടര വർഷം മുമ്പായിരുന്നു സഹദിയയുടെയും ജിംഷാദിൻ്റെയും വിവാഹം.

പാലക്കാട്: അലനല്ലൂർ സ്വദേശിനി സഹദിയ നസ്റിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഇക്കഴിഞ്ഞ മാസം ഏട്ടിനാണ് ഭർത്താവ് ജിംഷാദിന്റെ എടത്തനാട്ടുകരയിലെ വാടകവീട്ടിൽ വെച്ച് സഹദിയ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടര വർഷം മുമ്പായിരുന്നു സഹദിയയുടെയും ജിംഷാദിൻ്റെയും വിവാഹം. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം ജിംഷാദ് ഒരു മാസമായി ജോലിക്ക് പോയിരുന്നില്ലെന്നും, ഇതിന്റെ പേരിൽ വീട്ടിലുണ്ടായ വഴക്കുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

എന്നാൽ ഈ പ്രാഥമിക നിഗമനം സഹദിയയുടെ കുടുംബം പൂർണ്ണമായും തള്ളിക്കളയുന്നു. ഭർത്താവും ബന്ധുക്കളും ചേർന്ന് നിരന്തരം പണം ആവശ്യപ്പെട്ട് സഹദിയയെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും, ഈ പീഡനങ്ങളാണ് യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മിൽമ ചെയർമാൻ്റെ പദവി തുലാസിൽ; യോഗ്യതയില്ലെന്ന് ക്ഷീരവകുപ്പ് റിപ്പോർട്ട്; 'സ്വന്തമായി പശുവോ ഫാമോ ഇല്ല'
വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ്: വിജിലൻസ് എസ്പി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും