സെപ്റ്റംബർ 27 ഞായറാഴ്ചയാണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ വിപുലമായ പരിശോധന നടന്നത്. തിരുവനന്തപുരം ഡിവിഷൻ ടിക്കറ്റ് ചെക്കിങ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വൈകിട്ട് നാലുമണിമുതൽ ഏഴുമണി വരെയായിരുന്നു പരിശോധന
തിരുവനന്തപുരം: എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റില്ലാതെ യാത്രചെയ്തതിന് പിടിയിലായത് 289 പേർ. വെറും മൂന്നുമണിക്കൂറിനുള്ളിലാണ് ഇത്രയുംപേർ പിടിയിലായതെന്ന് റെയിൽവേ സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു.
സെപ്റ്റംബർ 27 ഞായറാഴ്ചയാണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ വിപുലമായ പരിശോധന നടന്നത്. തിരുവനന്തപുരം ഡിവിഷൻ ടിക്കറ്റ് ചെക്കിങ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വൈകിട്ട് നാലുമണിമുതൽ ഏഴുമണി വരെയായിരുന്നു പരിശോധന. ഈ സമയത്തിനിടെയാണ് 289 പേരെ പിടികൂടിയത്. ഇവർക്കെല്ലാമായി ആകെ 1,75,489 രൂപ പിഴയും ചുമത്തി.


