പൂക്കോട് വെറ്ററിനറി കോളേജിലെ ശമ്പള പ്രതിസന്ധി: അധ്യാപകർക്ക് ലഭിച്ചു, ഇനി കിട്ടാനുള്ളത് നൂറോളം താൽക്കാലിക, സെക്യൂരിറ്റി ജീവനക്കാർക്ക്

Published : Aug 20, 2025, 11:29 AM ISTUpdated : Aug 20, 2025, 11:35 AM IST
pookode veterinary college campus

Synopsis

പൂക്കോട് വെറ്ററിനറി കോളേജിലെ ശമ്പള പ്രതിസന്ധിയിൽ അധ്യാപകർക്കും അനധ്യാപകർക്കും ശമ്പളം വിതരണം ചെയ്തു. എന്നാൽ, താൽക്കാലിക ജീവനക്കാർക്കും സെക്യൂരിറ്റി ജീവനക്കാർക്കും ശമ്പളം ലഭിച്ചില്ല. വരും മാസങ്ങളിലും പ്രതിസന്ധി തുടരാൻ സാധ്യത.

വയനാട്: പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ ശമ്പള പ്രതിസന്ധി തുടരുന്നു. താല്‍ക്കാലിക ജീവനക്കാർക്കും സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവർക്കും ഇനിയം ശമ്പളം നല്‍കാനായില്ല. ഇന്നലെ രാത്രിയോടെ അധ്യാപകർക്കും അനധ്യാപകർക്കും ശമ്പളം വിതരണം ചെയ്തിരുന്നു. സർവകലാശാലക്ക് ഈ വർഷം അനുവദിച്ചിരിക്കുന്ന ആകെ തുകയില്‍ നിന്ന് രണ്ടര കോടി കൂടി അനുവദിച്ച സാഹചര്യത്തിലായിരുന്നു ഇന്നലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ശന്പളം നല്‍കാനായത്. വരും മാസങ്ങളിലും ശമ്പളം വിതരണത്തിലെ പ്രതിസന്ധി രൂക്ഷമായേക്കും. ഗ്രാന്‍റ് വ‍ർധിപ്പിക്കണമെന്ന ആവശ്യം സർവകലാശാല നേരത്തെ സർക്കാരിന് മുന്നില്‍ അവതരിപ്പിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെൻമാറ പോത്തുണ്ടി ഇരട്ടക്കൊലപാതകം: സുധാകരന്റെ കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു
'മകളെ അപമാനിക്കുന്നു'; യൂട്യൂബർമാർക്കെതിരെ പരാതി നൽകി ശ്രീനാദേവി കുഞ്ഞമ്മയുടെ മാതാപിതാക്കൾ