
തിരുവനന്തപുരം : എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവുവിനെ മാറ്റി. എക്സൈസ് മന്ത്രി എം ലിജുവിന്റെ അതൃപ്‌തിക്ക് പിന്നാലെയാണ് മാറ്റം. മന്ത്രി അറിയാതെ ബാറുകൾക്ക് ലൈസൻസ് നൽകിയത് വിവാദമായിരുന്നു. അഡീഷണൽ കമ്മീഷണർക്ക് താൽക്കാലിക ചുമതല നൽകി.
എക്സൈസ് മന്ത്രി അറിയാതെ മൂന്നു ബിയര്‍ വൈൻ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നൽകിയതിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി രംഗത്തെത്തിയിരുന്നു. അതിവേഗം ലൈസന്‍സ് നൽകിയതിൽ ബാഹ്യ ഇടപടലെന്നാണ് വിവരം.
എറണാകുളത്ത് രണ്ടു ബിയര്‍ വൈന്‍ പാര്‍ലറുകളുടെ ബാര്‍ ലൈസന്‍സ് പുതുക്കിയത് ജൂണിലാണ്. ഇതിലൊന്നിന് അപേക്ഷ നൽകി തൊട്ടടുത്ത ദിവസം ലൈസന്‍സായി. പാലായിൽ സെപ്തംബര്‍ അവസാനം അപേക്ഷ നൽകിയപ്പോൾ, ഒക്ടോബര്‍ മൂന്നിന് ലൈസന്‍സ് അനുവദിച്ചു. നിയമസഭാ ചോദ്യത്തിന് ഉത്തരം നൽകാൻ ബാറുകളുടെ എണ്ണമെടുത്തപ്പോഴോണ് സര്‍ക്കാരിന്‍റെ കാലത്ത് 3 ബാര്‍ ലൈസൻസ് പുതുക്കൽ എക്സൈസ് മന്ത്രി അറിഞ്ഞത്. 2014 ൽ ബാര്‍ പൂട്ടിപ്പോയ ശേഷം ബിയര്‍ വൈൻ പാര്‍ലറുകള്‍ നടത്തിയിരുന്നവയാണ് ഇത്. 3 സ്റ്റാര്‍ ഹോട്ടലായി ഉയര്‍ത്തിയിട്ടുണ്ടെങ്കിൽ ബാര്‍ ലൈസൻസ് അനുവദിക്കാമെന്ന് ചട്ടഭേദഗതി 2017 ൽ ഇടതു സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് ലൈസന്‍സ് പുതുക്കി നൽകാം. പുതിയ നയം തീരുമാനിക്കാനിരിക്കെ സര്‍ക്കാര്‍ അറിയാതെ ലൈസന്‍സ് കൊടുത്ത ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. പുതിയ ബാറുകള്‍ക്കായി 29 അപേക്ഷകള്‍ എക്സൈസ് മുന്പാകെയുണ്ട്. നയം വരെട്ടയെന്ന് കമ്മീഷണറോട് പറഞ്ഞിരുന്നുവെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam