
തിരുവനന്തപുരം: വാളയാർ കേസിൽ എസ്പി ഇടപെട്ടെന്ന ആരോപണവുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ. വാളയാറിലെ പെൺകുട്ടി മരിച്ച് 50 ദിവസം കഴിഞ്ഞിട്ടും പ്രതികൾക്കെതിരെ പോക്സോ ചുമത്താത്ത എസ്എച്ച്ഓയെ അന്നത്തെ എസ്പിയായിരുന്ന പ്രതീഷ് കുമാർ സംരക്ഷിച്ചെന്നാണ് ആരോപണം. പ്രതികൾക്കെതിരായി പോക്സോ ചുമത്താത്തത് ജാഗ്രത കുറവ് എന്ന് കാട്ടി എസ് പി മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ട് സന്ദീപ് വാര്യർ പുറത്തു വിട്ടു. ന്യൂസ് അവറിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
എസ്എച്ച്ഓയുടെ ഭാഗത്തുണ്ടായത് ഗുരുതരമായ വീഴ്ച എന്നറിഞ്ഞിട്ടും ജാഗ്രത കുറവ് എന്ന് മാത്രം റിപ്പോർട്ട് നൽകിയ എസ്പി ചില ഉന്നതരുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും സന്ദീപ് വാര്യർ ന്യൂസ് അവറിൽ കുറ്റപ്പെടുത്തി.
Read More: വാളയാർ കേസ് പുനരന്വേഷിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ
എടപ്പാളിലെ തീയറ്ററിൽ നടന്ന പീഡനം റിപ്പോർട്ട് ചെയ്യാൻ 48 മണിക്കൂർ വൈകിയതിന്റെ പേരിൽ തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത അതേ എസ് പി തന്നെയാണ് എസ്എച്ച് ഓ സംരക്ഷിക്കുന്നത് എന്നത് ശ്രദ്ധേയമാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.
Read More: വാളയാര്‍ കേസില്‍ ഇടപെടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ
വിട്ടിരുന്നു. മൂത്ത കുട്ടിയുടെ മരണത്തിൽ ഇളയ കുട്ടിയുടെ മൊഴി പോലീസ് ഗൗരവത്തിൽ എടുത്തില്ല എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടായിരുന്നു അത്. മൂത്ത കുട്ടി മരിച്ച ദിവസം സ്ഥലത്ത് നിന്ന് രണ്ട് പേര് ഓടിപ്പോകുന്നത് കണ്ടു എന്നായിരുന്നു എന്നായിരുന്നു ഇളയ കുട്ടിയുടെ മൊഴി. എന്നാൽ അന്വേഷണത്തിൽ ഇത് സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്.
Read More: വാളയാര്‍ പെണ്‍കുട്ടികളുടെ വീട് നാളെ കോണ്‍ഗ്രസ് സംഘം സന്ദര്‍ശിക്കും
മാത്രമല്ല മൂത്ത കുട്ടി ലൈംഗിക ചൂഷണത്തിനു ഇരയായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചന ലഭിച്ചിട്ടും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ആയ വാളയാർ എസ് ഐ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ ഉണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ആണ് സന്ദീപ് വാര്യർ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഈ റിപ്പോർട്ട് പുറത്തു വിട്ടത്.
Read More: വാളയാര്‍ സംഭവം: അപവാദം പ്രചരിപ്പിക്കുന്നവര്‍ക്കും പ്രതികള്‍ക്കും ഒരേ മാനസികാവസ്ഥയെന്ന് എംബി രാജേഷ്