
കൊച്ചി: സ്ത്രീധന സംസ്കാരത്തിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. സ്ത്രീ-പുരുഷ സമത്വമെന്ന മൂല്യം സംരക്ഷിക്കാൻ നിയമ പരിരക്ഷ ഉറപ്പാക്കണം. 101 പവനും കാറും കൊടുത്ത് വിവാഹം നടത്തിയിട്ടും കൊല്ലപ്പെടുന്നത് എന്തുകൊണ്ടെന്ന് ആശ്ചര്യപ്പെടുന്ന കേരളം യഥാർത്ഥത്തിൽ സ്ത്രീധന വിരോധിയല്ല, പകരം സ്ത്രീ വിരോധിയാണെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona