
പത്തനംതിട്ട: പത്തനംതിട്ട മൂക്കന്നൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ സ്കൂള്‍ ബസ് ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും നിസാര പരിക്കേറ്റു. ജ്ഞാനഗുരുകുലം സ്കൂളിലെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. നിലവില്‍ അഞ്ചില്‍ അധികം കുട്ടികളാണ് ചികിത്സയിലുള്ളത്. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Also Read: പെരുന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തിന്‍റെ വീട്ടിലെത്തി; പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം