വീട്ടുമുറ്റത്തെ കാര്‍പോര്‍ച്ചില്‍ സുരക്ഷിതമായി നിര്‍ത്തിയിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
മലപ്പുറം: വീട്ടുമുറ്റത്തെ കാര്‍പോര്‍ച്ചില്‍ സുരക്ഷിതമായി നിര്‍ത്തിയിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മൂര്‍ക്കനാട് വെങ്ങാട് സ്വദേശി മുഹമ്മദ് ഷഹല്‍ (23) ആണ് വളാഞ്ചേരി പൊലീസ് പിടിയിലായത്. സെപ്റ്റംബര്‍ 11-ന് രാത്രിയിലാണ് വെണ്ടല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് ബൈക്ക് മോഷണം പോയത്. വീട്ടുമുറ്റത്തെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന ബൈക്ക് രാത്രിയോടെ കാണാതായതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വളാഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തില്‍ സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചു. മോഷണത്തിന് പിന്നാലെ ബൈക്ക് സഞ്ചരിച്ച വഴികളും പ്രതിയുടെ നീക്കങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
അന്വേഷണത്തിനിടെ മോഷണം പോയ ബൈക്ക് വളാഞ്ചേരി അത്തിപ്പറ്റയില്‍നിന്ന് പൊലീസ് കണ്ടെത്തി. ബൈക്ക് കണ്ടെത്തിയതോടെ പ്രതിയെക്കുറിച്ചുള്ള അന്വേഷണം പൊലീസ് കൂടുതല്‍ ഊര്‍ജിതമാക്കി. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നും ലഭിച്ച വിവരങ്ങളും മറ്റ് അന്വേഷണ വിവരങ്ങളും പരിശോധിച്ചതോടെയാണ് മുഹമ്മദ് ഷഹലിലേക്ക് അന്വേഷണം എത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി കുഞ്ഞിപ്പുരയില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യംചെയ്യലിനും തുടര്‍നടപടികള്‍ക്കും ശേഷം അറസ്റ്റ് രേഖപ്പെടുത്തി. മോഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിനും അന്വേഷണം തുടരുകയാണ്.


