അ​ഗസ്ത്യമലയിൽ നിന്ന് ആരോ​ഗ്യപ്പച്ചയെ പുറംലോകത്തെത്തിച്ച ശാസ്ത്രജ്ഞൻ പത്മശ്രീ ഡോ. പുഷ്പാം​ഗദൻ വിട വാങ്ങി

Published : Dec 19, 2025, 06:44 PM IST
doctor pushpangadan

Synopsis

അമൂല്യ ഔഷധസസ്യമായ ആരോഗ്യപ്പച്ചയെക്കുറിച്ചുളള അറിവ് പുറംലോകത്തെ അറിയിച്ച ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. പുഷ്പാംഗദൻ അന്തരിച്ചു.

തിരുവനന്തപുരം: അമൂല്യ ഔഷധസസ്യമായ ആരോഗ്യപ്പച്ചയെക്കുറിച്ചുളള അറിവ് പുറംലോകത്തെ അറിയിച്ച ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. പുഷ്പാംഗദൻ അന്തരിച്ചു. 82 വയസ്സായിരുന്നു. തിരുവനന്തപുരം മണ്ണാമൂലയിലെ വസതിയിലായിരുന്നു അന്ത്യം. സസ്യങ്ങളെക്കുറിച്ചുളള പഠനങ്ങളിൽ നിസ്തുലമായ പങ്ക് വഹിച്ച ഡോ.പുഷ്പാംഗദൻ എൺപതുകളുടെ അവസാനമാണ് അഗസ്ത്യമലയിലെ കാണി വിഭാഗക്കാർക്ക് മാത്രം അറിവുണ്ടായിരുന്നു ആരോഗ്യപ്പച്ചയെ ഡോ. രാജശേഖരനൊപ്പം കണ്ടെത്തുന്നത്. എട്ട് വർഷത്തെ ഗവേഷണത്തിനൊടുവിൽ ജീവനം എന്ന ഔഷധം ആരോഗ്യപ്പച്ചയിൽ നിന്ന് ഉത്പാദിപ്പിച്ചു. ഇതിന്‍റെ പേറ്റന്‍റിൽ ഒരു വിഹിതം കാണി വിഭാഗത്തിന് കൂടി ഉറപ്പാക്കിയ പങ്കാളിത്ത രീതി, പുഷ്പാംഗദൻ മോഡൽ ഓഫ് ബെനഫിറ്റ് ഷെയറിങ് എന്ന പേരിൽ അന്താരാഷ്ട്ര അംഗീകാരം നേടി. സിഎസ്ഐആറിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സംസ്കാരം വൈകീട്ട് തൈക്കാട് ശാന്തികവാടത്തിൽ നടന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

122 വീടുകളുടെ വാര്‍പ്പ് കഴിഞ്ഞു; 326 വീടുകളുടെ അടിത്തറയായി, വയനാട്ടിൽ ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു
മണ്ഡല പൂജയ്ക്ക് എട്ട് ദിവസം മാത്രം ബാക്കി; ശബരിമലയിൽ വൻ ഭക്തജനതിരക്ക്, ഇന്നെത്തിയത് 75,000 ത്തിലധികം തീർത്ഥാടകർ