തിരുവനന്തപുരം ജില്ലയിൽ രണ്ടിടങ്ങളിലായി നടന്ന പരിശോധനയിൽ കഞ്ചാവുമായി നാലുപേരെ അറസ്റ്റ് ചെയ്തു. കാറിനുള്ളിൽ നടത്തിയ പരിശോധനയിൽ രഹസ്യ അറ കണ്ടെത്തുകയും കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി നടന്ന കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് നാലു പേർ പിടിയിൽ. വിഴിഞ്ഞത്തും, പൂന്തുറ പരുത്തിക്കുഴിയിലുമാണ് കഞ്ചാവ് പിടികൂടിയത്. വിഴിഞ്ഞത്ത് നാലരക്കിലോ കഞ്ചാവുമായി തക്കല സ്വദേശി മുജീബ്, വട്ടിയൂർകാവ് സ്വദേശി ബിജു കുമാർ എന്നിവരാണ് പിടിയിലായത്. പൂന്തുറ പരുത്തിക്കുഴിയിൽ 42 കിലോ കഞ്ചാവുമായി പൂജപ്പുര സ്വദേശി പ്രത്യഷ് (24), കരിമഠം കോളനി സ്വദേശി മുഹമ്മദ് അസറുദ്ദീൻ (30)എന്നിവരും പിടിയിലായി. ഇവർ സഞ്ചരിച്ച കാറിൽ പ്രത്യേക അറ ഉണ്ടാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച് രണ്ടു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

YouTube video player