
കൊച്ചി: കടം നൽകിയവര്‍ പൈസ ചോദിച്ച് കടം വാങ്ങിയ ആളുടെ ഫ്ലാറ്റിലെത്തിയതുമായി ബന്ധപ്പെട്ട് സെക്യൂരിറ്റിക്കാരന് ക്രൂരമര്‍ദനം. ഫ്ലാറ്റിൽ ആളുണ്ടെന്ന് കടം നൽകിയവരോട് പറഞ്ഞതിന്‍റെ പേരിൽ കംട വാങ്ങിയ ആള്‍ സെക്യൂരിറ്റിക്കാരനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. എറണാകുളം നെടുമ്പാശ്സേരിയിലെ ലോര്‍ഡ് കൃഷ്ണ അപ്പാര്‍ട്ട്മെന്‍റിലാണ് സംഭവം. ഇവിടുത്തെ സെക്യൂരിറ്റിയായ കരുമാലൂര്‍ സ്വദേശി ജോയ് തോമസിനാണ് (64) ക്രൂരമായ മര്‍ദനമേറ്റത്. മൂക്കിന്‍റെ പാലത്തിനും വാരിയെല്ലിനും പരിക്കേറ്റിട്ടുണ്ട്. ഫ്ലാറ്റിലെ താമസക്കാരനായ അജിത്തിനെതിരെ (42) നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. കടം വാങ്ങിയ പൈസ ചോദിച്ചാണ് അജിത്തിനെ തേടി കടം നൽകിയവരെത്തിയത്. അജിത്ത് ഫ്ലാറ്റിലുണ്ടെന്ന് പറഞ്ഞുകൊടുത്തുവെന്ന് പറഞ്ഞാണ് സെക്യൂരിറ്റിയെ മര്‍ദിച്ചത്.