ഒളിവിലായിരുന്ന ഉമ്മർ ഫറൂഖ് എന്ന പ്രതിയെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്ത് എൻഐഎ. കൊലപാതകത്തിന് മുൻപ് നടന്ന ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായെന്ന് എൻഐഎ അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 25 ആയി.

ബെം​ഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഉമ്മർ ഫറൂഖ് എന്ന പ്രതിയെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്ത് എൻഐഎ. കൊലപാതകത്തിന് മുൻപ് നടന്ന ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായെന്ന് എൻഐഎ അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 25 ആയി.

2022 ജൂലൈയിലായിരുന്നു ദക്ഷിണ കന്നഡയിലെ യുവമോർച്ച ജില്ല നേതാവായിരുന്ന പ്രവീൺ നെട്ടാരുവിനെ ഒരു സംഘം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ അക്രമിസംഘം പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊല്ലുകയായിരുന്നു. അതേവർഷം ഓഗസ്റ്റിൽ കേസ് എൻഐഎ ഏറ്റെടുത്തു. കേസില്‍ 21 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ജനാധിപത്യം അട്ടിമറിച്ച് 2047-ഓടെ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു എന്നതടക്കം ഗുരുതരമായ പരാമർശങ്ങളാണ് പ്രവീൺ നെട്ടാരു കൊലപാതക കേസിലെ കുറ്റപത്രത്തിലുള്ളത്.