
മലപ്പുറം; സിപിഎം മലപ്പുറം ജില്ല മുൻ സെക്രട്ടറിയും നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവുമായ ഇ.എൻ. മോഹൻദാസ് അന്തരിച്ചു. 74 വയസായിരുന്നു. കുറച്ചു നാളായി അസുഖ ബാധിതനായി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലപ്പുറം ടൗൺ ഹാളിൽ പൊതു ദര്‍ശനം ഉണ്ടാകും. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും. 2018ൽ പെരിന്തൽമണ്ണ സമ്മേളനത്തിലാണ് ആദ്യം ജില്ലാ സെക്രട്ടറിയായത്. 2021 ഡിസംബറിൽ തിരൂരിൽ നടന്ന സമ്മേളനത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2024ൽ താനൂരിൽ നടന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തും നിന്നും മാറി. 2007ൽ മണ്ണഴി എയുപി സ്‌കൂൾ പ്രധാനാധ്യാപകനായിരിക്കെ വിരമിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam