ആലപ്പുഴ കളക്ടറുടെ നടപടിക്ക് തിരിച്ചടി, ഭരണസൗകര്യമെന്ന പേരിൽ ചേർത്തല താലൂക്ക് ഓഫീസ് അറ്റൻഡർക്ക് 71 കിമി അകലേക്ക് സ്ഥലംമാറ്റം: ട്രൈബ്യൂണലിൽ സ്റ്റേ

Published : Jul 29, 2026, 10:00 PM IST
Setback for Alappuzha Collector's move

Synopsis

ചേർത്തല താലൂക്ക് ഓഫീസ് ജീവനക്കാരനായ രാജേഷ് ഖന്നയെ 71 കിലോമീറ്റർ അകലേക്ക് സ്ഥലംമാറ്റിയ ജില്ലാ കളക്ടറുടെ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണമുയർന്ന ഈ നടപടി പുനഃപരിശോധിക്കാൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചു.

ചേർത്തല: ചേർത്തല താലൂക്ക് ഓഫീസിലെ അറ്റൻഡറും കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ചേർത്തല മേഖലാ പ്രസിഡന്റുമായ രാജേഷ് ഖന്നയെ 71 കിലോമീറ്ററിലധികം അകലെയുള്ള ചെങ്ങന്നൂർ താലൂക്ക് ഓഫീസിലേക്ക് സ്ഥലംമാറ്റിയ ആലപ്പുഴ ജില്ലാ കളക്ടറുടെ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഈ മാസം 24ലെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമായിരുന്നു ഈ സ്ഥലംമാറ്റം. ഭരണസൗകര്യം മുൻനിർത്തിയാണ് സ്ഥലംമാറ്റമെന്ന് വ്യക്തമാക്കിയെങ്കിലും നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിനെതിരെ കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജോയിന്റ് കൗൺസിൽ കളക്ടർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. തുടർന്ന്, റവന്യൂ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർ എന്നിവരെ എതിർകക്ഷികളാക്കി രാജേഷ് ഖന്ന സമർപ്പിച്ച ഹർജിയിലാണ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്.

സ്ഥലംമാറ്റ ഉത്തരവ് നിലവിലുള്ള സർക്കാർ ഉത്തരവുകളുടെയും വിവിധ കോടതി വിധികളുടെയും ലംഘനമാണെന്ന് വിലയിരുത്തിയ ട്രൈബ്യൂണൽ, ഹർജിക്കാരന്റെ ഭാഗം കേട്ട ശേഷം ഒരു മാസത്തിനകം ഉത്തരവ് പുനഃപരിശോധിക്കാനും അതുവരെ കളക്ടറുടെ ഉത്തരവ് നടപ്പാക്കരുതെന്നും നിർദ്ദേശിച്ചു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 24/6/2026-ലെ ഉത്തരവ് നിലനിൽക്കെയാണ് ഈ അന്യായ നടപടിയുണ്ടായതെന്നായിരുന്നു പരാതി. സമാനമായ കേസിൽ മലപ്പുറം ജില്ലാ കളക്ടറുടെ സ്ഥലംമാറ്റ ഉത്തരവ് ലാൻഡ് റവന്യൂ കമ്മീഷണർ നേരത്തെ റദ്ദാക്കിയിരുന്നു. അത് വകവയ്ക്കാതെയാണ് ആലപ്പുഴ കളക്ടർ വീണ്ടും ജീവനക്കാരനെ വിദൂര സ്റ്റേഷനിലേക്ക് മാറ്റിയതെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ ആരോപിച്ചു.

ജില്ലയിലെ റവന്യൂ ജീവനക്കാരെ സർക്കാർ ഉത്തരവുകളും കോടതി വിധികളും ലംഘിച്ച് മനുഷ്യത്വരഹിതമായി സ്ഥലംമാറ്റുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരപ്രക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ജി. ഐബു, പ്രസിഡന്റ് ഷഹീർ ഷരീഫ് എന്നിവർ മുന്നറിയിപ്പ് നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇനി അവസാന ശമ്പളത്തിന്‍റെ 40 ശതമാനം പെൻഷൻ കിട്ടില്ല'; തൊഴിലാളി വിരുദ്ധ സ്ഥാപനമായി ഇപിഎഫ്ഒ മാറിയെന്ന് എൻ കെ പ്രേമചന്ദ്രൻ
'കോടതി വിളക്ക്' പേര് മാറ്റുന്ന കാര്യം ആലോചിക്കണം; മൂന്ന് മാസത്തിനകം തീരുമാനം വേണം, ഗുരുവായൂർ ദേവസ്വം കമ്മിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം