
മലപ്പുറം: നിലമ്പൂർ പൂക്കോട്ടും പാടത്ത് സെവൻസ് മത്സരത്തിനിടെ ഗാലറി തകർന്നു വീണ് അപകടം. കാണികളായ പത്തോളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മഴ കാരണം മാറ്റിയ മത്സരമാണ് ഇന്ന് പൂക്കോട്ടും പാടത്ത് കെട്ടിയുണ്ടാക്കിയ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്നത്. കളി കാണാനായി 700 ഓളം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. ഭാരം കൂടിയതോടെ മുള കൊണ്ടുണ്ടാക്കിയ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. ആരുടേയും പരുക്ക് ഗുരുതരമല്ല. കളി പുനരാരംഭിച്ചു.
മലപ്പുറത്ത് നേരത്തെയും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്ബോൾ ഗ്രൗണ്ടിലെ ഗ്യാലറി തകർന്ന് വീണ് നൂറോളം പേർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ടൂര്‍ണമെന്‍റ് കമ്മിറ്റിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്ന് ആയിരത്തോളം പേര്‍ക്ക് സൗകര്യമുള്ള ഗ്രൗണ്ടില്‍ ഏഴായിരത്തോളം ആളുകളെയാണ് കളി കാണാൻ കയറ്റിയിരുന്നത്. മതിയായ സുരക്ഷിത്വമൊരുക്കാതിരുന്ന സംഘാടകര്‍ക്കെതിരെ കാളികാവ് പൊലീസ് കേസെടുക്കുകയായിരുന്നു.
'ബ്ലാസ്റ്റേഴ്‌സിനെതിരെ കലൂരിൽ കളിക്കാൻ കാത്തിരിക്കുന്നു'; എഫ്‌സി ഗോവയുടെ മലയാളിതാരം മുഹമ്മദ് നെമിൽ
ഐഎസ്എല്ലില്‍(ISL) കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ(Kerala Blasters FC) കലൂരിൽ മത്സരിക്കാൻ കാത്തിരിക്കുകയാണെന്ന് എഫ്‌സി ഗോവയുടെ മലയാളി താരം മുഹമ്മദ് നെമിൽ(Muhammed Nemil). കഴിഞ്ഞ സീസണിലെ തിരിച്ചടി മറന്ന് കൂടുതൽ മികവോടെ കളിക്കുമെന്നും നെമിൽ പറഞ്ഞു. ഇന്ത്യക്കായി ജേഴ്സിയണിയുക ലക്ഷ്യം. ഭാവിയില്‍ തിരിച്ച് യൂറോപ്പിലേക്ക് പോകാന്‍ ആഗ്രഹമുണ്ട്. ഇന്ത്യന്‍ ഫുട്ബോളില്‍ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നതായും' മുഹമ്മദ് നെമിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഭിമുഖം പൂര്‍ണരൂപം 'ബ്ലാസ്റ്റേഴ്‌സിനെതിരെ കലൂരിൽ കളിക്കാൻ കാത്തിരിക്കുന്നു'; എഫ്‌സി ഗോവയുടെ മലയാളിതാരം മുഹമ്മദ് നെമിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam