എൽഡിഎഫിൽ കടുത്ത പ്രതിസന്ധി, പിണറായിക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഐ; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ തർക്കം തുടരുന്നു

Published : Jul 05, 2026, 11:35 AM IST
pinarayi vijayan

Synopsis

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി എൽഡിഎഫിൽ സിപിഎം-സിപിഐ തർക്കം രൂക്ഷമാകുന്നു. പദവി വേണമെന്ന നിലപാടിൽ സിപിഐ ഉറച്ചുനിൽക്കുമ്പോൾ, ഇത് അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ മുന്നണിയിൽ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ഈ തർക്കം കാരണം എൽഡിഎഫ് യോഗങ്ങൾ പോലും ചേരാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കാസർകോട്: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ എൽഡിഎഫ് കനത്ത പ്രതിസന്ധിയിൽ. പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ സിപിഐ പരസ്യമായി രംഗത്ത് വന്നു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി പി സുനീർ വ്യക്തമാക്കി. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇത്. പിണറായി പറഞ്ഞത് പാർട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഎം വ്യക്തമാക്കണം. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ല. പി എം ശ്രീയിൽ ഉൾപ്പടെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും പി പി സുനീർ പറഞ്ഞു.

അതേസമയം, സർക്കാർ ഉൾപ്പെടുന്ന വിവാദ വിഷയങ്ങൾ ഒരുപാടുണ്ടായിട്ടും എൽഡിഎഫ് യോഗം ചേരാത്തതിൽ പ്രതിപക്ഷത്ത് ആശയക്കുഴപ്പമുണ്ട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിലെ സിപിഎം-സിപിഐ തർക്കമാണ് കാരണം. പദവി അടഞ്ഞ അധ്യായമാണെന്ന് പിണറായി വിജയൻ വ്യക്കമാക്കിയപ്പോൾ വിട്ടുവീഴ്ചക്കില്ലെന്ന് കെ രാജൻ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയമായി തോൽക്കുകയും പ്രതിപക്ഷ നിര 35ലേക്ക് ചുരുങ്ങുകയും ചെയ്ത അതേ അവസരത്തിൽ തന്നെയാണ് പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ആവശ്യം സിപിഐ ശക്തമാക്കിയത്. പാർട്ടി മുന്നണി വേദികളിൽ പറയാതെ പരസ്യ പ്രതികരണം നടത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നിലപാടിനോട് സിപിഎം നേതൃത്വത്തിന് പ്രകടമായ നീരസവും ഉണ്ടായിരുന്നു.

അപക്വ പ്രതികരണത്തിൽ വിമർശനത്തോടൊപ്പം നിലപാടിൽ വിട്ടുവീഴ്ച പാടില്ലെന്ന കർശന നിർദേശവും ഇക്കാര്യത്തിൽ സിപിഐ സംസ്ഥാന നേതൃത്വം ബിനോയ് വിശ്വത്തിന് നൽകിയിട്ടുണ്ട്. ഉഭയകക്ഷി ചർച്ചയിലും സിപിഎം നിലപാടിൽ ഉറച്ച് നിന്നു. ഇതിന് പിന്നാലെയാണ് അവകാശവാദത്തിന് പഴുതടയ്ക്കുന്ന പിണറായി വിജയന്‍റെ മറുപടി. തെരഞ്ഞെടുപ്പിന് ശേഷം ഒരൊറ്റ തവണയാണ് ഇടതുമുന്നണി ചേർന്നത്. നിയമസഭാ കക്ഷിയോഗം പോലും ചേരാനാകാത്ത സ്ഥിതിയും ഉണ്ട് കൺവീനറുടെ അസൗകര്യമെന്നാണ് പിണറായി വിജയന്‍റെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചില്ല് തകര്‍ത്ത് മിനി സൂപ്പർമാർക്കറ്റിലേക്ക് പാഞ്ഞ് കയറി കാട്ടുപന്നി; കട ഉടമയായ സ്ത്രീയെ ഓടിച്ചിട്ട് കുത്തി, കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല, സ്ഥിരീകരിച്ചു