കൊല്ലം ശക്തികുളങ്ങര ഹാർബർ അടച്ചു; മരിച്ച സേവ്യർ ഇവിടെ ലേലക്കാരനായിരുന്നു

By Web TeamFirst Published Jun 4, 2020, 10:24 PM IST
Highlights

സേവ്യറിന്റെ ഭാര്യ ഹാർബറിലെ മത്സ്യക്കച്ചവടക്കാരിയാണ്. കൊല്ലം നഗരസഭ പരിധിയിലെ മരുത്തടി, ശക്തികുളങ്ങര, മീനത്ത് ചേരി, കാവനാട്,വള്ളിക്കീഴ്, ആലാട്ട്കാവ് എന്നിവിടങ്ങളും കണ്ടയിൻമെൻ്റ് സോണാക്കി മാറ്റി. 

കൊല്ലം: കൊല്ലം ശക്തികുളങ്ങര ഹാർബർ അടച്ചു. കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഹാർബർ അടച്ചത്. ഇന്ന് മരിച്ച കൊവിഡ് ബാധിതൻ സേവ്യർ ഹാർബറിലെ ലേലക്കാരാനായിരുന്നു. സേവ്യറിന്റെ ഭാര്യ ഹാർബറിലെ മത്സ്യക്കച്ചവടക്കാരിയാണ്. കൊല്ലം നഗരസഭ പരിധിയിലെ മരുത്തടി, ശക്തികുളങ്ങര, മീനത്ത് ചേരി, കാവനാട്,വള്ളിക്കീഴ്, ആലാട്ട്കാവ് എന്നിവിടങ്ങളും കണ്ടയിൻമെൻ്റ് സോണാക്കി മാറ്റി. 

കൊല്ലത്ത് വീട്ടിൽ കിടപ്പിലായിരുന്ന സേവ്യർ എന്ന 65 വയസ്സുകാരന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. സേവ്യർ മരിച്ച ശേഷമാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചതും കൊവിഡ് പരിശോധന നടത്തിയതും. 

വൈറസിന്‍റെ ഉറവിടം അറിയാതെ ഓരാള്‍ മരിച്ചതോടെ  കൊല്ലം നഗരം കടുത്ത ആശങ്കയിലാണ്. സേവിയർ ജില്ലക്ക് പുറത്തേക്ക് യാത്ര നടത്തുകയോ . വിദേശത്ത് വന്നവരുമായി സമ്പർക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല ഇയാള്‍ക്ക് എവിടെ നിന്ന് രോഗം പിടിപ്പെട്ടു എന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പിനും ആശങ്കയുണ്ട്. അതുകൊണ്ടാണ് ഇയാളുമായി അടുത്ത് സമ്പർക്കം പ്രദേശങ്ങൾ അടക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

സേവിയറിന്‍റെ ഭാര്യ ഉള്‍പ്പടെ ഉള്ളവരുടെ സ്രവപരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. സേവിയറിന്‍റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലയില്‍ നിന്നും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരികരിച്ച ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍ക്ക് രോഗബാധ ഉണ്ടായതെവിടെ നിന്നാണെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

click me!