
പാലക്കാട് :യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉൾപ്പെടെയുളള നേതാക്കൾ വെറും ഷോ കാണിക്കുകയാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. സംഘടനാ പ്രമേയത്തിൻമേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനം. അഹല്യ ക്യാമ്പസില്‍ പുരോഗമിക്കുന്ന യുവ ചിന്തന്‍ ശിവിര്‍ ക്യാമ്പിലാണ് നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്.സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെയാണ് ഏറ്റവും കൂടുതൽ വിമർശനം വന്നത്, ഷാഫിയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഷോ മാത്രമായി മാറുന്നുവെന്നാണ് പ്രധാന പരാതി. കാണുന്നവർക്കൊപ്പമെല്ലാം സെൽഫി എടുത്തത് കൊണ്ട് മാത്രം സംഘടന വളരില്ല.
ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം. പണിയെടുക്കാന്‍ ഒരു വിഭാഗവും നേതാക്കളാകാന്‍ മറ്റൊരു വിഭാഗവുമെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിന് മാറ്റമുണ്ടാകണം...യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ വക്താക്കളാകുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നു.. ഗ്രൂപ്പ് കളിച്ച് നടന്നാല്‍ ഇനിയും പ്രതിപക്ഷത്ത് തന്നെ തുടരേണ്ടി വരുമെന്നും പ്രതിനിധികൾ ഓർമ്മപ്പെടുത്തി.മൂന്ന് ദിവസമായി തുടരുന്ന ക്യാമ്പ് ഇന്ന് സമാപിക്കും.
'നാക്കുപിഴയല്ല, പ്രത്യയശാസ്ത്ര പിഴവ്'; ലൗ ജിഹാദ് വിവാദത്തിൽ സിപിഎമ്മിനെതിരെ ഷാഫി പറമ്പില്‍
'വെറുപ്പ് വളര്‍ത്തുന്നു, വർഗീയതയുടെ സഹവാസി'; പി സി ജോര്‍ജിനെതിരെ വിമര്‍ശങ്ങളുമായി കോണ്‍ഗ്രസ് യുവനേതാക്കള്‍
മുസ്ലിം വിരുദ്ധവും വർഗീയവുമായ പ്രസംഗം നടത്തിയ മുൻ എംഎൽഎ പി സി ജോർജിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് യുവ നേതാക്കള്‍. ഷാഫി പറമ്പില്‍, വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ കടുത്ത ഭാഷയിലാണ് പി സി ജോര്‍ജിനെ വിമര്‍ശിച്ചിട്ടുള്ളത്. സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗീയതയുടെ സഹവാസിയാണ് പി സി ജോർജ് എന്ന് ഷാഫി പറമ്പില്‍ തുറന്നടിച്ചു.
രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ചതില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ്.
കേരളത്തിൽ സമ്പൂർണ്ണ അരാജകത്വമാണെന്ന് സംഘടന ആരോപിച്ചു. കേരളത്തിലെ ഇടതു രാഷ്ട്രീയത്തിൻറെ തീവ്ര സ്വഭാവം ഇതോടെ വെളിവായി. കേരള സർക്കാർ എന്തുകൊണ്ട് ഗുണ്ടായിസം പ്രോത്സാഹിപ്പിക്കുന്നു. ഗുണ്ടകളെ ജയിലിൽ അടയ്ക്കണം എന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.