പരുതൂർ സ്കൂളിലെ വെടിവയ്പ്പ്; ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ് സിനിമ ലിയോ, പ്രസംഗിച്ചതിൽ തെറ്റുപറ്റിയെന്ന് ടി എം ശശി എംഎൽഎ

Published : Nov 26, 2026, 07:35 PM IST
paruthur school gun shot

Synopsis

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്പ്പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ് സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്

പാലക്കാട്: തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്പ്പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ് സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ക്ലാസ് ഇടവേള നേരത്ത് തോക്ക് ഉപയോഗിക്കാൻ പ്രചോദനം 2023 ൽ പുറത്തിറങ്ങിയ തമിഴ് സിനിമ ലിയോ. ലോകേഷ് കനകരാജ് വിജയ് ചിത്രത്തിൽ ഫയറിംഗ് രംഗം അനുകരിച്ചപ്പോൾ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. റീൽസും സിനിമയും കണ്ട് കൂട്ടുകാരുടെ മുൻപിൽ വീമ്പ് കാട്ടാനായിരുന്നു ശ്രമം.

ആദ്യ വെടി പതിച്ചത് ഭിത്തിയിൽ ആയിരുന്നു. പത്ത് മിനിറ്റിന് ശേഷം വീണ്ടും ബാഗിൽ നിന്ന് തോക്കെടുത്ത് സിനിമ സ്‌റ്റൈലിൽ പ്രയോഗിച്ചു. വെടിയുണ്ട പതിച്ചത് ഒന്നര അടി മാത്രം അകലെ നിന്ന സഹപാഠിയുടെ കൈക്ക് മുകളിൽ. ബോധപൂർവമല്ല കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. വെടിയേറ്റ സഹപാഠിയും സാക്ഷികളായ വിദ്യാർത്ഥികളും മൊഴി നൽകി. ഷോ കണിക്കുന്നതിനിടെയുണ്ടായ കയ്യബദ്ധമെന്നാണ് മൊഴി. വെടിവച്ച വിദ്യാർത്ഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി. അടുത്ത മാസം അഞ്ചുവരെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

അതേസമയം, അമ്മയ്ക്കെതിരെ കേസുണ്ടെങ്കിലും ധൃതിയിൽ അറസ്റ്റു വേണ്ടെന്നാണ് പൊലീസ് തീരുമാനം. അമ്മയുടെ അലമാരയിൽ നിന്നാണ് തോക്ക് കിട്ടിയതെന്ന വിദ്യാർത്ഥിയുടെ മൊഴിയനുസരിച്ചാണ് ആംസ് ആക്ട് പ്രകാരം കേസ് എടുത്തത്. കുട്ടിയുടെ മുത്തച്ഛൻ ഉപയോഗിച്ചിരുന്നതാണ് തോക്ക്. മുത്തച്ഛൻ വർഷങ്ങൾക്ക് മുന്നേ മരിച്ചു. തോക്ക് എവിടെ നിന്ന് വാങ്ങിച്ചതാണെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയ്ക്കയക്കാനാണ് പൊലീസ് തീരുമാനം.

ഖേദം പ്രകടിപ്പിച്ച് ടി എം ശശി എംഎൽഎ

തൃത്താല പരതൂർ സ്കൂളിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട നടത്തിയ പരാമർശത്തിൽ ഖേദപ്രകടനം നടത്തി ടി എം ശശി എംഎൽഎ. പ്രസംഗിച്ചതിൽ തെറ്റുപറ്റിയെന്നും സഹപാഠിയെ കൊല്ലാൻ വേണ്ടിയാണ് തോക്കുമായി ഒമ്പതാം ക്ലാസുകാരൻ എത്തിയത് എന്നായിരുന്നു ടിഎം ശശിയുടെ പരാമർശം. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസംഗിച്ചതെന്നും പ്രസംഗം പിൻവലിക്കുന്നതായും ടി എം ശശി എഫ് ബി പോസ്റ്റിൽ പറയുന്നു. ആലത്തൂർ ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു വിവാദ പ്രസംഗം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല', എല്ലാം പിന്നീട് പറയാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി വിഷയം വിവാദമായതോടെ ഒഴിഞ്ഞുമാറ്റം
കണ്ണൂരിൽ വച്ച് മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തി, അങ്ങനെ ഒരു മുഖ്യമന്ത്രി നടത്താൻ പാടുണ്ടോ?; രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്