നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Published : Sep 23, 2025, 07:17 PM IST
sakhi death

Synopsis

ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസ് വിദ്യാർത്ഥിനി സഖീ ജെ പി മരിച്ചു. ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് നായ ചാടുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. കടയ്ക്കാവൂർ എസ് എസ് പി ബി ഹയർസെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ സഖീ ജെ പി ആണ്‌ മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിക്കായിരുന്നു അപകടം. സ്കൂളിൽ പിടിഎ മീറ്റിംഗ് കഴിഞ്ഞ് അച്ചനും അമ്മയ്ക്കുമൊപ്പം ഓട്ടോയിൽ മടങ്ങുന്ന വഴിയ്ക്കായിരുന്നു അപകടം. സഖിയുടെ അച്ഛൻ ജോൺ പോളായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. കടയ്ക്കാവൂർ ഓവർ ബ്രിഡ്ജിൽ വെച്ച് ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് നായ ചാടുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു. ഓട്ടോ മറിഞ്ഞു കുട്ടിയുടെ പുറത്തു വീണതാണ് മരണത്തിനിടയാക്കിയത്. അപകടത്തിൽ പരിക്കേറ്റ മാതാപിതാക്കൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു