തലയോട്ടി വേർപ്പെട്ട നിലയിൽ, മുണ്ടും ഷർട്ടും ചെരിപ്പും അസ്ഥികൂടത്തിൽ; റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തി

Published : Nov 03, 2025, 08:14 PM IST
cherthala skelton

Synopsis

പുരുഷന്റേത് എന്നു സംശയിക്കുന്ന അസ്ഥികൂടത്തിന്റെ തലയോട്ടി വേർപ്പെട്ട നിലയിലാണ്. സ്റ്റേഷന് തെക്കുഭാഗത്ത് കാടുമൂടി കിടക്കുന്ന റെയിൽവേ ഭൂമിയിലാണ് അസ്ഥികൂടം കണ്ടത്. ലോറി ഡ്രൈവാണ് വിവരം പൊലീസിനെ അറിയിച്ചത്. 

ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നു അസ്ഥികൂടം കണ്ടെത്തി. പുരുഷന്റേത് എന്നു സംശയിക്കുന്ന അസ്ഥികൂടത്തിന്റെ തലയോട്ടി വേർപ്പെട്ട നിലയിലാണ്. സ്റ്റേഷന് തെക്കുഭാഗത്ത് കാടുമൂടി കിടക്കുന്ന റെയിൽവേ ഭൂമിയിലാണ് അസ്ഥികൂടം കണ്ടത്. ലോറി ഡ്രൈവാണ് വിവരം പൊലീസിനെ അറിയിച്ചത്. മുണ്ടും ഷർട്ടും ചെരിപ്പും അസ്ഥികൂടത്തിൽ നിന്ന് വേർപ്പെട്ടിട്ടില്ല. ഇതാണ് പുരുഷന്റെതാണെന്ന് സംശയിക്കാൻ കാരണം. മൃതദേഹാവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ചേർത്തലയുടെ സമീപ പ്രദേശങ്ങളിൽ നിന്ന് ഒരു വർഷത്തിനിടെ കാണാതായ പുരുഷന്‍മാരുടെ വിവരങ്ങൾ ശേഖരിക്കും. സംഭവത്തിൽ ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
കൊച്ചിയിൽ ക്രൂര കൊലപാതകം; കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി; ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ്