
കൊല്ലം:കൊല്ലം കടയ്ക്കലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ സ്ലാബ് തകർന്ന് അപകടം. സ്ലാബ് തകര്‍ന്ന് വീണ് നിര്‍മ്മാണ തൊഴിലാളി കുടുങ്ങി.നിർമ്മാണ തൊഴിലാളിയായ കോട്ടപ്പുറം സ്വദേശി രാജൻ ആണ് സ്ലാബിന് അടിയിൽപ്പെട്ടത്.
ഉടൻ തന്നെ ഫയർഫോഴ്സ് എത്തി തൊഴിലാളിയെ പുറത്തെടുത്തതിനാൽ വലിയ അപകടമൊഴിവായി. ഫയര്‍ഫോഴ്സിന്‍റെ വാഹനത്തിൽ തന്നെ രാജനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മറ്റു തൊഴിലാളികളും സമീപത്തുണ്ടായിരുന്നു. കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam