തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തൊടുപുഴ: തൊടുപുഴ സർവീസ് സഹകരണ ബാങ്കിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ജീവനക്കാരനും കൂട്ടാളിയും അറസ്റ്റിൽ. ബാങ്കിലെ പ്യൂൺ ദേവജിത്ത്, കൂട്ടാളി സേവി എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മോഷ്ടിച്ച ചെക്ക് ഉപയോഗിച്ച് രണ്ടുലക്ഷം രൂപ പിൻവലിക്കാൻ പ്രതികൾ ശ്രമം നടത്തിയിരുന്നു. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബാങ്കിന് പണം നഷ്ടമായിട്ടില്ലെന്നും ദേവജിത്തിനെ സസ്പെൻഡ് ചെയ്തെന്നും ബാങ്ക് ഭരണസമിതി പ്രസിഡണ്ട് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കേസിൽ ഒരാള് കൂടി പിടിയിൽ ആകാനുണ്ട്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

അൻവറിനെതിരെ വിമര്‍ശനവുമായി പികെ ശ്രീമതി; 'ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാൻ ഇട്ടുകൊടുക്കരുത്'

Asianet News Live | PV Anvar | Mission Arjun | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്