സിപിഎം- ബിജെപി ഡീൽ; സതീശന്റെ പ്രതികരണം തോൽവി മുന്നിൽ കണ്ടുള്ള മുൻ‌കൂർ ജാമ്യം തേടലെന്ന് ശോഭ സുരേന്ദ്രൻ

Published : Mar 21, 2026, 02:34 AM IST
Sobha Surendran

Synopsis

ദുർബലനായ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വം അതത് മുന്നണികൾക്കാണ്. തോൽവി മുന്നിൽ കണ്ടുള്ള മുൻ‌കൂർ ജാമ്യമെടുപ്പാണ് സതീശന്റെ പ്രതികരണമെന്നാണ് ശോഭാ സുരേന്ദ്രന്റെ പരിഹാസം.

പാലക്കാട്: പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎമ്മുമായി ഡീലുണ്ടെന്നു വി ഡി സതീശൻറെ ആരോപണത്തെ തള്ളി ശോഭ സുരേന്ദ്രൻ. പാലക്കാട് ദുർബലനായ ആളെ സ്ഥാനാർത്ഥിയാക്കിയത് ഡീലിന്റെ ഭാ​ഗമായാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. പാലക്കാടിന് പകരം 10 സീറ്റിൽ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നും സതീശൻ ആരോപിച്ചിരുന്നു. സതീശന്റെ പ്രസ്താവന കോൺഗ്രസിന്റെ പരാജയ ഭീതി മൂലമാണെന്നാണ് ശോഭാ സുരേന്ദ്രൻ വിലയിരുത്തിയത്. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വം അതത് മുന്നണികൾക്കാണ്. തോൽവി മുന്നിൽ കണ്ടുള്ള മുൻ‌കൂർ ജാമ്യമെടുപ്പാണ് സതീശന്റെ പ്രതികരണമെന്നാണ് ശോഭാ സുരേന്ദ്രന്റെ പരിഹാസം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗണേഷ് കുമാറിനോട് ക്ഷമിച്ചു, ഉമ്മൻ ചാണ്ടി ആരോപണങ്ങളിൽ മാനസികമായി ബുദ്ധിമുട്ടി, മരണം സന്തോഷത്തോടെയെന്ന് മകൾ മറിയ ഉമ്മൻ
കസ്റ്റംസിനെ കബളിപ്പിക്കാൻ കൊല്ലം സ്വദേശിയായ ഡോക്ടറുടെ റിക്വസ്റ്റ്, കണ്ണൂർ സ്വദേശിയായ ഡോക്ടർ പിടിയിലായത് കോടിയുടെ കഞ്ചാവുമായി