കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകാനായി യാത്രക്കാരെത്തി, വിമാനത്തെ കുറിച്ച് വിവരമില്ല! കൊച്ചി വിമാനത്താവളത്തിൽ വീണ്ടും 'സ്പൈസ്ജെറ്റ് പ്രതിസന്ധി'

Published : Oct 03, 2026, 11:13 PM IST
Kochi Airport

Synopsis

കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. സാമ്പത്തിക പ്രതിസന്ധിയും കുടിശ്ശികയും കാരണം കമ്പനിയുടെ ഭൂരിഭാഗം വിമാനങ്ങളും നിലത്തിറക്കിയതാണ് സർവീസുകൾ താളംതെറ്റാൻ കാരണം. തുടർച്ചയായ വീഴ്ചകളെ തുടർന്ന് ഡിജിസിഎ സ്പൈസ് ജെറ്റിനെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകളോളം വൈകുന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. പുലർച്ചെ 12.25-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ സർവീസ് സമയത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ വിമാനക്കമ്പനിയോ വിമാനത്താവള അധികൃതരോ തയ്യാറാകുന്നില്ലെന്നാണ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ പരാതി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധിയാളുകളാണ് കൃത്യമായ വിവരങ്ങൾ ലഭിക്കാതെ വിമാനത്താവളത്തിൽ മണിക്കൂറുകളായി കാത്തിരിക്കുന്നത്.

വിമാനത്താവള അതോറിറ്റികൾ, എഞ്ചിൻ പാട്ടത്തിന് നൽകിയ കമ്പനികൾ, ഇന്ധന വിതരണക്കാർ എന്നിവർക്ക് നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക സ്പൈസ്ജെറ്റ് കമ്പനിക്ക് വലിയ ഭാരമായി മാറിയിരിക്കുകയാണ്. പാട്ട കുടിശ്ശിക നൽകാൻ സാധിക്കാത്തതിനെ തുടർന്ന് കമ്പനിയുടെ ഭൂരിഭാഗം വിമാനങ്ങളും നിലത്തിറക്കേണ്ടി വന്നു. നിലവിൽ സർവീസ് നടത്തുന്ന ചുരുക്കം വിമാനങ്ങളിൽ ഉണ്ടാകുന്ന സാങ്കേതിക തകരാറുകൾ സർവീസുകളെ പൂർണ്ണമായും താളംതെറ്റിക്കുന്ന സ്ഥിതിയാണ്. പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം ലഭിക്കാത്തത് ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള കടുത്ത പ്രതിഷേധത്തിനും സർവീസ് തടസപ്പെടാനും കാരണമാകുന്നുണ്ട്.

സർവീസുകൾ മുടങ്ങുന്നത് പതിവായതോടെ യാത്രക്കാർ മറ്റ് വിമാനക്കമ്പനികളെ ആശ്രയിക്കാൻ തുടങ്ങി. ഇതോടെ സ്പൈസ് ജെറ്റിന്റെ ആഭ്യന്തര വിപണി വിഹിതം വെറും 1.6% - 2% നും ഇടയിലേക്ക് കൂപ്പുകുത്തി. സർവീസുകൾ തുടർച്ചയായി മുടങ്ങുന്നതും സുരക്ഷാ ആശങ്കകളും മുൻനിർത്തി വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഡിജിസിഎ, സ്പൈസ് ജെറ്റിനെ പ്രത്യേക സാമ്പത്തിക-പ്രവർത്തന നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട്. മുൻകൂട്ടി വിവരങ്ങൾ അറിയിക്കാതെ സർവീസുകൾ വൈകിപ്പിക്കുകയും റദ്ദാക്കുകയും ചെയ്യുന്ന സ്പൈസ് ജെറ്റിന്റെ നടപടിക്കെതിരെ യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാറിന്‍റെ പിൻസീറ്റിലും ഡിക്കിയിലുമായി 11 ചാക്ക് കെട്ടുകൾ, കാറിൽ കടത്താൻ ശ്രമിച്ച 36,000ലധികം പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി
അംഗസംഖ്യ 49 ആകും, ശ്രീലേഖ രാജിയിൽ ഉറച്ചാൽ തലസ്ഥാന നഗരഭരണം ബിജെപിക്ക് വെല്ലുവിളിയാകും, അനുനയത്തിന് വഴങ്ങിയാൽ നാണക്കേട്; മേയറുടെ രാജിക്കായി പ്രതിപക്ഷം