ചരിത്ര നേട്ടത്തിന് പിന്നാലെ കോഴിക്കോട് അസിസ്റ്റന്‍റ് കളക്ടറാവാനൊരുങ്ങി ശ്രീധന്യ

By Web TeamFirst Published May 4, 2020, 11:04 PM IST
Highlights

വയനാട്ടിലെ ആദ്യ സിവില്‍ സര്‍വ്വീസുകാരി കൂടിയാണ് ശ്രീധന്യ. സിവിൽ സർവീസിൽ 410-ാം റാങ്കാണ് ശ്രീധന്യ കരസ്ഥമാക്കിയത്.

കല്‍പ്പറ്റ: കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കാനൊരുങ്ങി സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യയാളായ  ശ്രീധന്യ. വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ സ്വദേശിയായ ശ്രീധന്യ പട്ടികവര്‍ഗ വിഭാഗത്തിലെ കുറിച്യ സമുദായംഗമാണ്. തരിയോട് നിര്‍മല ഹൈസ്‌കുളിലായിരുന്നു  ശ്രീധന്യയുടെ പ്രാഥമിക വിദ്യാഭ്യാസം. 

കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്ത ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശ്രീധന്യ സിവില്‍ സര്‍വ്വീസ് സ്വന്തമാക്കിയത്.  വയനാട്ടിലെ ആദ്യ സിവില്‍ സര്‍വ്വീസുകാരി കൂടിയാണ് ശ്രീധന്യ. സിവിൽ സർവീസിൽ 410-ാം റാങ്കാണ് ശ്രീധന്യ കരസ്ഥമാക്കിയത്.

നിശ്ചയദാര്‍ഢ്യത്തിനൊപ്പം താങ്ങായി മാതാപിതാക്കളുടെ ചോരയും വിയര്‍പ്പും; ശ്രീധന്യയുടേത് ചരിത്രനേട്ടം

ശ്രീധന്യയുടെ വീട് പുറമ്പോക്ക് ഭൂമിയില്‍; അമ്മയുടെ ആഗ്രഹം ചോരാത്ത വീട്ടില്‍ അന്തിയുറങ്ങാന്‍

'ആ കാഴ്ചയാണ് ഈ നേട്ടത്തിലേക്ക് എത്തിച്ചത്'; സിവില്‍ സര്‍വ്വീസ് ജേതാവായ ആദിവാസി പെൺകുട്ടി ശ്രീധന്യ

കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യയെ വിജയത്തിലെത്തിച്ചത്; ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി

click me!