സംസ്ഥാന സര്‍ക്കാരിന്‍റേത് നിലവാരമില്ലാത്ത പിആർ വർക്ക്: കെ സുരേന്ദ്രൻ

By Web TeamFirst Published Jun 26, 2020, 4:54 PM IST
Highlights

കേന്ദ്രത്തിന്റെ ആദ്യ കത്ത് സര്‍ക്കാര്‍ പൂഴ്ത്തിവച്ചു. ഇതു മറച്ചുവച്ച് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോൾ നടത്തുന്നത് നിലവാരമില്ലാത്ത പിആർ വർക്കാണെന്നും സുരേന്ദ്രൻ

തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കറിനുണ്ടായത് കനത്ത തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിന്റെ ജാള്യത മറക്കാനാണ് വി.മുരളീധരന് നേർക്കുള്ള മന്ത്രിമാരുടെ ആക്രോശം. ടെസ്റ്റ് സംബന്ധിച്ച സംസ്ഥാനത്തിന്റെ ആവശ്യം തള്ളിയുള്ള കേന്ദ്രത്തിന്റെ ആദ്യ കത്ത് സര്‍ക്കാര്‍ പൂഴ്ത്തിവച്ചു. ഇതു മറച്ചുവച്ച് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോൾ നടത്തുന്നത് നിലവാരമില്ലാത്ത പിആർ വർക്കാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

'കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസിലാക്കണം': മുരളീധരന് എ കെ ബാലന്‍റെ മറുപടി

ഇത്തരം പ്രചാരവേല അവസാനിപ്പിക്കാൻ സർക്കാർ തയാറാകണം. പ്രവാസികളുടെ മടങ്ങിവരവ് തടയാനുള്ള സംസ്ഥാന സർക്കാരിന്റെ കുത്തിത്തിരിപ്പ് കേന്ദ്രം അനുവദിക്കില്ല. തലയിൽ ആൾതാമസമുള്ള ആരെയെങ്കിലും മുഖ്യമന്ത്രി ഉപദേശകരായി വയ്ക്കണം. കേന്ദ്രം ഉപചാരപൂർവമായി അയച്ച കത്ത് പൊക്കിപിടിക്കുന്നത് മതിഭ്രമവും അല്പത്തരവും വങ്കത്തരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് യുദ്ധത്തിനിടെ സംസ്ഥാന സർക്കാർ കാണിക്കുന്നത് അൽപത്തരം: വി മുരളീധരൻ

click me!