Asianet News MalayalamAsianet News Malayalam

'കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസിലാക്കണം': മുരളീധരന് എ കെ ബാലന്‍റെ മറുപടി

'കോംപ്ലിമെന്റ് എന്ന് പറഞ്ഞാൽ അഭിനന്ദനമാണ്. കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസിലാക്കണം'.

ak balans reply to v muraleedharan on compliment controversy
Author
Thiruvananthapuram, First Published Jun 26, 2020, 2:49 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്ന്  മന്ത്രി എകെബാലൻ. കേന്ദ്രമന്ത്രികൂടിയായ വി. മുരളീധരൻ കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസിലാക്കണം. സർക്കാരിന്റെ നടപടി പരാജയമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കോംപ്ലിമെന്റ് എന്ന് പറഞ്ഞാൽ അഭിനന്ദനമാണ്. കേന്ദ്ര നിർദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്ന സർക്കാരാണ് ഇത്. മുരളീധരൻ സംസ്ഥാന സർക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്നും കത്തിൽ ഔപചാരിക മര്യാദ വാചകങ്ങൾ മാത്രമാണുള്ളതെന്നുമുള്ള കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു എകെ ബാലൻ. 

കൊവിഡ് യുദ്ധത്തിനിടെ സംസ്ഥാന സർക്കാർ കാണിക്കുന്നത് അൽപത്തരം: വി മുരളീധരൻ

കേന്ദ്രസർക്കാർ സംസ്ഥാനത്തെ അഭിനന്ദിച്ച് കത്തയച്ചു എന്ന പ്രചാരണത്തിനെതിരെ വി.മുരളീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു. സംസ്ഥാനം മണ്ടത്തരം തിരുത്തി പ്രായോഗിക സമീപനം സ്വീകരിച്ചതിനാണ് കേന്ദ്രം കത്തയച്ചത്. ആദ്യം അയച്ച കത്തും കേന്ദ്രം നൽകിയ മറുപടിയും കേരളസർക്കാർ പൂഴ്ത്തിവച്ചു. പിആർ വർക്ക് നടത്താൻ ഉപയോഗിക്കുന്ന പണം കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണമെന്നും ഇംഗ്ലീഷ് വായിക്കാൻ അറിയുന്നവരെ പിആർ ടീമിൽ വയ്ക്കണമെന്നും വി മുരളീധരൻ നേരത്തെ പരിഹസിച്ചിരുന്നു. 

 

Follow Us:
Download App:
  • android
  • ios