കര്‍ഷകര്‍ക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം; സുരേഷ് ഗോപിക്കെതിരെ പ്രകടനം

Published : Apr 14, 2022, 07:52 PM IST
കര്‍ഷകര്‍ക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം; സുരേഷ് ഗോപിക്കെതിരെ പ്രകടനം

Synopsis

സുരേഷ് ഗോപി കഴിഞ്ഞ ദിവസം നടത്തിയ ഈ പ്രസംഗമാണ് പ്രതിഷേധത്തിന് കാരണമായത്. കര്‍ഷക നിയമം പിൻവലിച്ചതില്‍ തനിക്കുളള ദുഖം രേഖപ്പെടുത്തിയ സുരേഷ് ഗോപി സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെയും പരാമര്‍ശം നടത്തിയിരുന്നു.

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ സുരേഷ് ഗോപിക്കെതിരെ പ്രതിഷേധ പ്രകടനവുമായി കര്‍ഷകസംഘം പ്രവര്‍ത്തകര്‍. സുരേഷ് ഗോപി കര്‍ഷക സമരത്തെയും കര്‍ഷകരെയും അവഹേളിച്ചെന്നാക്ഷേപിച്ചാണ് സ്വരാജ് റൗണ്ടില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. സുരേഷ് ഗോപി കഴിഞ്ഞ ദിവസം നടത്തിയ ഈ പ്രസംഗമാണ് പ്രതിഷേധത്തിന് കാരണമായത്. കര്‍ഷക നിയമം പിൻവലിച്ചതില്‍ തനിക്കുളള ദുഖം രേഖപ്പെടുത്തിയ സുരേഷ് ഗോപി സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെയും പരാമര്‍ശം നടത്തിയിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകസംഘം പ്രവര്‍ത്തകര്‍ പ്രകടനവുമായി നഗരത്തില്‍ ഇറങ്ങിയത്.പാറമേക്കാവ് ക്ഷേത്രം മുതല്‍ കോര്‍പ്പറേഷൻ ഓഫീസ് വരെയായിരുന്നു പ്രകടനം. കര്‍ഷകര്‍ക്കെതിരെ നടത്തിയ പരാമര്‍ശം പിൻവലിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്നാണ് ആവശ്യം.
സുരേഷ് ഗോപി മാപ്പ് പറയും വരെ സമരവുമായി മുന്നോട്ടു പോകാനാണ് കര്‍ഷകസംഘത്തിൻറെ തീരുമാനം.

കഴിഞ്ഞ ദിവസം കാർഷിക നിയമങ്ങൾ തിരിച്ചുവരുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞിരുന്നു. കാർഷിക നിയമം മോദി സർക്കാർ പിൻവലിച്ചതിൽ തനിക്ക് അതിയായ അമർഷം ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കർഷക സമരത്തിൽ പങ്കെടുത്തവരെയും സുരേഷ് ഗോപി പരിഹസിച്ചു.

സുരേഷ് ​ഗോപിയുടെ വാക്കുകൾ - 

യുപി ബോർഡറിൽ കർഷകർക്ക് കഞ്ഞിവയ്ക്കാൻ പൈനാപ്പിളും കൊണ്ടു പോയ കുറപ്പേരുണ്ട്. ഇവരൊക്കെ കർഷകരോടൊക്കെ എന്ത് ഉത്തരം പറയും എന്ന് ഉത്തരം പറയും? ആരാണ് കർഷകരുടെ സംരക്ഷകർ? നരേന്ദ്ര മോദിയും സംഘവും കാർഷിക നിയമം പിൻവലിച്ചതിൽ അതിയായ അമർഷമുള്ള ഒരു ബിജെപിക്കാരനാണ് ഞാൻ. അതങ്ങനെ തന്നെയാണ്. ആ കാർഷിക നിയമങ്ങൾ തിരിച്ചു വരും. അതിനായി ജനങ്ങളും കർഷകരും ആവശ്യപ്പെടും. ശരിയായ തന്തയ്ക്ക് പിറന്ന കർഷകർ കാർഷിക നിയമങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും. ആ കാർഷിക നിയമങ്ങൾ തിരിച്ചു വരും. അല്ലെങ്കിൽ ഈ ഭരണത്തെ പറഞ്ഞയക്കും കർഷകർ, ആ നിലയിലേക്ക് പോകും കാര്യങ്ങൾ. 

PREV
Read more Articles on
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ