
തിരുവനന്തപുരം: ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ എസ്എഫ്ഐ ജോയിന്‍റ് സെക്രട്ടറിയും പാറശ്ശാല ഏരിയ കമ്മിറ്റി അംഗവുമായ ആര്യയുടെ വീട് ഇന്നലെ രാത്രി അക്രമികൾ അടിച്ചു തകർത്തു.
\ആറോളം പേരടങ്ങുന്ന സംഘം രാത്രി ഒന്നരയോട് കൂടി വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. വീടിന്‍റെ ജനൽചില്ലുകൾ എല്ലാം അടിച്ചു പൊട്ടിച്ച ആക്രമികൾ രണ്ട് ബൈക്കുകളും നശിപ്പിച്ചു.