പുല്ലുവിളയിലെ ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമം, കർശന നടപടിക്ക് പൊലീസിന് നിർദേശം നൽകി കളക്ടര്‍

Published : Aug 09, 2020, 05:57 PM IST
പുല്ലുവിളയിലെ ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമം, കർശന നടപടിക്ക് പൊലീസിന് നിർദേശം നൽകി കളക്ടര്‍

Synopsis

അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. 

തിരുവനന്തപുരം: പുല്ലുവിളയിൽ ആരോഗ്യ പ്രവർത്തകർക്കെതിരേ നടന്ന അക്രമത്തിൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി. സംഭവത്തെ ശക്തമായി അപലപിച്ച കളക്ടർ, അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. 

പുല്ലുവിളയിൽ കൊവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലുള്ളവരെ നാട്ടുകാർ ആക്രമിച്ചതായി പരാതി

പുല്ലുവിള നിവാസികൾ ഉന്നയിക്കുന്ന ന്യായമായ കാര്യങ്ങളിൽ ഇടപെടാനും പരിഹരിക്കാനും ജില്ലാ ഭരണകൂടം തയ്യാറാണ്. സർക്കാർ നടപടികളോടു മേഖലയിലെ ജനങ്ങൾ പൂർണായി സഹകരിക്കുന്നുണ്ട്. അടുത്തിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളിൽ ഉത്തരവാദികളായ ചിലർ പ്രദേശവാസികളായ മറ്റുള്ളവരുടെ ആത്മാഭിമാനത്തിനു ക്ഷതമേൽപ്പിക്കുകയാണ്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജില്ലാ ഭരണകൂടം  ശ്രദ്ധവയ്ക്കുമെന്നും കളക്ടർ കൂട്ടിച്ചേര്‍ത്തു. 

പുല്ലുവിളയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നതിനായി യോഗം വിളിക്കുന്നതിന് എഡിഎമ്മിനെ ചുമതലപ്പെടുത്തിയാതായും കളക്ടർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും
പൂത്ത ബ്രഡും റസ്കുമടക്കം കൂട്ടത്തോടെ വാങ്ങിക്കൂട്ടിയപ്പോൾ ഈ ചതി പ്രതീക്ഷിച്ചില്ല, പയ്യോളിയിൽ ഉണ്ടാക്കി വിറ്റത് കട്ലറ്റ്, ഷെറിൻ ഫുഡ് പൂട്ടിച്ചു