Asianet News MalayalamAsianet News Malayalam

പുല്ലുവിളയിൽ കൊവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലുള്ളവരെ നാട്ടുകാർ ആക്രമിച്ചതായി പരാതി

പുല്ലുവിളയിൽ കൊവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലുള്ളവരെ നാട്ടുകാർ ആക്രമിച്ചതായി പരാതി. പുല്ലുവിള സ്വദേശികളല്ലാത്തവർ പ്രദേശത്തെ നിരീക്ഷണകേന്ദ്രത്തിൽ നിന്നും പോവണമെന്നാവശ്യപ്പെട്ടാണ് ആക്രമണമെന്നും നിരീക്ഷണത്തിൽ കഴിയുന്നവർ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

observers at the Covid center in Pulluvila were attacked  complaint
Author
Kerala, First Published Aug 9, 2020, 1:18 AM IST

തിരുവനന്തപുരം: പുല്ലുവിളയിൽ കൊവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലുള്ളവരെ നാട്ടുകാർ ആക്രമിച്ചതായി പരാതി. പുല്ലുവിള സ്വദേശികളല്ലാത്തവർ പ്രദേശത്തെ നിരീക്ഷണകേന്ദ്രത്തിൽ നിന്നും പോവണമെന്നാവശ്യപ്പെട്ടാണ് ആക്രമണമെന്നും നിരീക്ഷണത്തിൽ കഴിയുന്നവർ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

പുല്ലുവിളയിലെ കൊവിഡ് നിരീക്ഷണകേന്ദ്രത്തിലാണ് കരുംകുളം പഞ്ചായത്തിലെ ആളുകളെ നിരീക്ഷണത്തിൽ പാർപ്പിച്ചത്. പുല്ലുവിളിയുള്ളവർക്ക് പുറത്ത് ചികിത്സ ലഭ്യമല്ലെന്നിരിക്കെ പുറത്ത് നിന്നുള്ളവരെ പുല്ലുവിളയിലുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുന്നുവെന്ന പേരിലായിരുന്നു ആക്രമണമെന്ന് നിരീക്ഷണകേന്ദ്രത്തിലുണ്ടായിരുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി പറഞ്ഞു. 

30 ലേറെ വരുന്ന ആളുകൾ സ്ത്രീകളേയും കുട്ടികളേയും ആക്രമിച്ചു. ആക്രമണത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ലോക്ഡൗൺ നീക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നാട്ടുകാർ പുല്ലുവിളയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios