കൊവിഡ് 19: വ്യാജ പ്രചാരണത്തിനെതിരെ ശക്തമായ നടപടി; രോഗവിവരം മറച്ചുവയ്ക്കുന്നതും കുറ്റകരം

By Web TeamFirst Published Mar 8, 2020, 1:24 PM IST
Highlights

പൊങ്കാലയുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ വ്യാജ പ്രചാരണം. പൊങ്കാല അടുപ്പ് കത്തുമ്പോഴുളള ചൂടിൽ രോഗാണുക്കൾ നിർജ്ജീവമാകുമെന്ന മുൻ ഡിജിപി ടി പി സെൻകുമാറിന്‍റെ പ്രചാരണം സർക്കാർ തള്ളി.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ്- 19 വീണ്ടും സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തെറ്റായ വിവരം പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ. രോഗവിവരം മറച്ചുവയ്ക്കുന്നതും കുറ്റകരമാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ആവർത്തിച്ചു.

കൊവിഡ് 19 രോഗം ആദ്യഘട്ടത്തിൽ സ്ഥീകരിച്ചപ്പോള്‍ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൃത്യമായ ബോധവത്ക്കരണവും മുൻകരുതൽ നിർദ്ദേശവും നല്‍കിമാണ് രോഗ വ്യാപനം തടയാൻ ആരോഗ്യവകുപ്പിന് സാധിച്ചത്. പക്ഷെ ലോകം രോഗഭീതിയിൽ നിലനിൽക്കെ വ്യാപകമായ വ്യാജപ്രചാരണങ്ങളും സജീവമാണ്. പൊങ്കാലയുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ വ്യാജ പ്രചാരണം. പൊങ്കാല അടുപ്പ് കത്തുമ്പോഴുളള ചൂടിൽ രോഗാണുക്കൾ നിർജ്ജീവമാകുമെന്ന മുൻ ഡിജിപി ടി പി സെൻകുമാറിന്‍റെ പ്രചാരണം ആരോഗ്യമന്ത്രി തള്ളി.

Also Read: കൊവിഡ് 19 : അര്‍ദ്ധ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ടിപി സെൻകുമാറിനോട് ആരോഗ്യമന്ത്രി

Also Read: കേരളത്തില്‍ വീണ്ടും കൊവിഡ് 19; പത്തനംതിട്ടയിൽ 5 പേര്‍ക്ക് സ്ഥിരീകരണം, 3 പേര്‍ ഇറ്റലിയിൽ നിന്ന് വന്നവര്‍

കൊറോണയെന്ന വൈറസില്ലെന്ന് പ്രചരണം നടത്തിയ ചിലർക്കതിരെ ആരോഗ്യവകുപ്പ് നേരത്തെ നിയമനടപടി സ്വീകരിച്ചിരുന്നു. വ്യാജ പ്രചാരണങ്ങൾക്കൊപ്പം രോഗലക്ഷണങ്ങളുണ്ടായിട്ടും മറച്ചുവെക്കരുതെന്നും സർക്കാർ വീണ്ടും ആവശ്യപ്പെട്ടുന്നു. ഇറ്റലിയിൽ നിന്നും വന്നവർ എല്ലാം രഹസ്യമാക്കിയതാണ് വീണ്ടും സംസ്ഥാനത്ത് രോഗബാധ കണ്ടെത്താൻ കാരണം. രോഗലക്ഷണങ്ങളുള്ളവർ ദിശ കൺട്രോൾ റൂമുമായും 1056 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. രോഗബാധിത സ്ഥലങ്ങളിൽ നിന്നും ആരെങ്കിലുമെത്തിയിട്ടുണ്ടങ്കിൽ അയൽവാസികള്‍ ആരോഗ്യവകുപ്പിന് വിവരം അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.

Also Read: കൊവിഡ്19: സംസ്ഥാനത്ത് വൈറസ് ബാധിതര്‍ക്കൊപ്പം സഞ്ചരിച്ച വിമാനയാത്രികരെ കണ്ടെത്താന്‍ നടപടി

Also Read: അധികൃതരെ കബളിപ്പിച്ച് രോഗബാധിതര്‍ നാട്ടില്‍ കറങ്ങി നടന്നത് ഒരാഴ്ച: പൊട്ടിത്തെറിച്ച് ആരോഗ്യമന്ത്രി

click me!