പാമ്പ് കടിയില്‍ നിന്ന് അത്ഭുതരക്ഷ! വിദ്യാര്‍ത്ഥിക്ക് നേരെ പാഞ്ഞെത്തി പാമ്പ്, ഓടിമാറിയത് കൊണ്ട് കടിയേറ്റില്ല

Published : Apr 25, 2026, 07:00 AM IST
snake bite

Synopsis

വിദ്യാർത്ഥി സ്കൂട്ടറിൽ നിന്നും സാധനങ്ങൾ എടുത്ത് മാറ്റുന്നതിനിടെയായിരുന്നു സംഭവം. പാമ്പിനെ കണ്ട് ഓടി മാറിയതിനാലാണ് കല്ലാച്ചി സ്വദേശി അബ്ദുൽ റാനിഷ് കടിയേൽക്കാതെ രക്ഷപ്പെട്ടത്.

കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൂച്ചയുടെ കടിയേറ്റ പാമ്പ് വേഗത്തിൽ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കടുത്തെത്തിയത്. വിദ്യാർത്ഥി സ്കൂട്ടറിൽ നിന്നും സാധനങ്ങൾ എടുത്ത് മാറ്റുന്നതിനിടെയായിരുന്നു സംഭവം. പാമ്പിനെ കണ്ട് ഓടി മാറിയതിനാലാണ് കല്ലാച്ചി സ്വദേശി അബ്ദുൽ റാനിഷ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഉറങ്ങിപ്പോയോ'; പല ജില്ലകളിലും അവധി പ്രഖ്യാപിച്ചത് രാവിലെ, ജില്ലാ കളക്ടർമാരുടെ പേജുകളിൽ രൂക്ഷവിമർശനം, കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ
മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പിഎസ്‍സി പരീക്ഷകൾക്ക് മാറ്റമില്ല