എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് എന്‍റെ വിഷയമല്ല; സ്വയം വിജയമുറപ്പിച്ച് സുരേഷ് ഗോപി

Published : Mar 08, 2024, 09:21 AM IST
എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് എന്‍റെ വിഷയമല്ല; സ്വയം വിജയമുറപ്പിച്ച് സുരേഷ് ഗോപി

Synopsis

അതേസമയം മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലും ചില ആശയക്കുഴപ്പങ്ങളുണ്ടെന്നാണ് സൂചന. നിലവില്‍ തൃശൂരില്‍ സുരേഷ് ഗോപി, വി എസ് സുനില്‍ കുമാര്‍, കെ മുരളീധരൻ ഇങ്ങനെയൊരു ത്രികോണമത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്

തൃശൂര്‍: തൃശൂരില്‍ വിജയം സ്വയം ഉറപ്പിച്ച് സുരേഷ് ഗോപി.എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തന്‍റെ വിഷയമല്ലെന്നും സുരേഷ് ഗോപി. ബിജെപി വിജയിക്കും എന്നാണ് സുരേഷ് ഗോപി ആവര്‍ത്തിക്കുന്നത്. 

തൃശൂരില്‍ ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനത്തില്‍, 
 സ്ഥാനാര്‍ത്ഥികള്‍ മാറിവരുമെന്നും അതിന് അതിന്‍റേതായ കാരണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് അവരുടെ കാര്യമെന്നും സുരേഷ് ഗോപി. 

പത്മജയുടെ ബിജെപി പ്രവേശത്തെ തുടര്‍ന്ന് തൃശൂരിലെ സമവാക്യങ്ങളാകെ മാറിമറിഞ്ഞ സാഹചര്യമാണുള്ളത്. ചാലക്കുടിയില്‍ പത്മജയെ മത്സരിപ്പിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തൃശൂരില്‍ കെ മുരളീധരനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്. ഇതോടെ ടിഎൻ പ്രതാപൻ മത്സരിക്കുന്നില്ലെന്നായി. 

കെ മുരളീധരന്‍റെ സീറ്റായിരുന്ന വടകരയില്‍ മുരളിക്ക് പകരം മത്സരിക്കുക ഷാഫി പറമ്പിലായിരിക്കും. ഇക്കാര്യവും പാര്‍ട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സുരേഷ് ഗോപി പ്രതികരണമില്ലെന്നായിരുന്നു അറിയിച്ചത്. പത്മജയുടെ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ബിജെപിക്ക് അകത്തുനിന്ന് എതിര്‍പ്പുകളുയരുന്നതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തനിക്ക് പ്രശ്നമല്ലെന്ന നിലപാട് സുരേഷ് ഗോപി വ്യക്തമാക്കുന്നത്. 

അതേസമയം മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലും ചില ആശയക്കുഴപ്പങ്ങളുണ്ടെന്നാണ് സൂചന. നിലവില്‍ തൃശൂരില്‍ സുരേഷ് ഗോപി, വി എസ് സുനില്‍ കുമാര്‍, കെ മുരളീധരൻ ഇങ്ങനെയൊരു ത്രികോണമത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Also Read:- 'പത്മജയുടെ പോക്ക് സര്‍പ്രൈസ്, സുരേഷ് ​ഗോപിക്ക് തിരിച്ചടിയാവും'; ആഞ്ഞടിച്ച് തേറമ്പിൽ രാമകൃഷ്ണൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ