വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ സുരേഷ് ഗോപി നാളെ തൃശൂരിലെത്തും

Published : Aug 12, 2025, 11:30 PM ISTUpdated : Aug 12, 2025, 11:56 PM IST
Suresh Gopi

Synopsis

രാവിലെ ഒൻപതരയോടെ വന്ദേഭാരത് ട്രെയിനിലാണ് എത്തുക

തൃശ്ശൂർ: തൃശ്ശൂർ: വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നാളെ തൃശൂരിൽ എത്തും. രാവിലെ ഒൻപതരയോടെ വന്ദേഭാരത് ട്രെയിനിലാണ് എത്തുക. റെയിൽവേ സ്റ്റേഷനിൽ വെച്ച് ബിജെപി സ്വീകരണം നൽകും. തൃശ്ശൂരിലെത്തിയ ശേഷം അശ്വിനി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുന്ന രണ്ട് ബിജെപി പ്രവർത്തകരെ കാണും. സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് സിപിഎം ആക്രമിച്ചതിൽ നാളെ പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് ബിജെപി അറിയിച്ചു.

സുരേഷ്​ഗോപിക്ക് നേരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ ആണെന്നും സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഇന്ന് വൈകിട്ട് സിപിഎം ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടാകുകയും പൊലീസ് ബിജെപി പ്രവർത്തകർക്ക് നേരെ ലാത്തി വീശുകയും ചെയ്തു. സംഭവത്തിൽ ജില്ലാ അധ്യക്ഷൻ ജസ്റ്റിന് അടക്കം നിരവധി പ്രവർത്തകർക്ക് അടിയേറ്റിരുന്നു. സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകർക്ക് നേരെ പ്രകടനം ന‌ടത്തി. തുടർന്ന് പ്രവർത്തകർ തമ്മിൽ കൈയാങ്കളി ഉണ്ടാകുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ