
തൃശ്ശൂർ: തൃശ്ശൂരിൽ സിപിഎം വാർഡ് മെമ്പർ രാജിവെച്ചു. ചേലക്കര പഞ്ചായത്തിലെ പതിനാറാം വാർഡംഗം പി രാമചന്ദ്രനാണ് രാജിവെച്ചത്. പാർട്ടി സസ്പെൻഷനിലായിരുന്നു രാമചന്ദ്രൻ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് മാറി ചെയ്തതിനാണ് സസ്പെൻഷനിലായത്. യുഡിഎഫ് എൽഡിഎഫ് ബലാബലം ആയിരുന്ന പഞ്ചായത്തിൽ രാമചന്ദ്രന്റെ വോട്ടോടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam