സ്വപ്നയുടെ മൊഴി ചോർന്നതിനെതിരെ അഭിഭാഷകൻ, അതീവ ഗൗരവതരമെന്ന് കോടതി

By Web TeamFirst Published Oct 19, 2020, 12:19 PM IST
Highlights

ഇത് ക്രിമിനൽ കോടതിയലക്ഷ്യമെന്ന് സ്വപ്ന കോടതിയിൽ വാദിച്ചു. വിഷയം അതീവ ഗൗരവതരമെന്ന് കോടതി പ്രതികരിച്ചു. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്വപ്ന പ്രത്യേകം ഹർജി നൽകും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മൊഴി ചോർന്നതിനെതിരെ അഭിഭാഷകൻ കോടതിയിൽ പരാതി നൽകി. കസ്റ്റംസ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ച മൊഴിയാണ് ചോർന്നത്. തനിക്ക് പോലും കോടതി മൊഴിപ്പകർപ്പ് നിഷേധിച്ചതാണ്. അതീവ രഹസ്യ സ്വഭാവം ഉണ്ടെന്ന് വാദിച്ചാണ് തനിക്ക് മൊഴിപ്പകർപ്പ് നൽകാതിരുന്നത്.

എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകി. ഇത് ക്രിമിനൽ കോടതിയലക്ഷ്യമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയിൽ വാദിച്ചു. വിഷയം അതീവ ഗൗരവതരമെന്ന് കോടതി പ്രതികരിച്ചു. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്വപ്ന പ്രത്യേകം ഹർജി നൽകും.

click me!