Kerala Police Stop Swedish National : അനുനയിപ്പിക്കാൻ മന്ത്രി, സ്വീഡിഷ് പൗരനെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി

Web Desk   | Asianet News
Published : Jan 01, 2022, 07:28 PM IST
Kerala Police Stop Swedish National : അനുനയിപ്പിക്കാൻ മന്ത്രി, സ്വീഡിഷ് പൗരനെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി

Synopsis

സംസ്ഥാനത്താകെ പൊലീസ് കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാത്തിലും പൊലീസ് കുറ്റക്കാർ അല്ല. പൊലീസ് ഇടപെടൽ കാരണം പുതുവത്സരം ശാന്തമായിരുന്നുവെന്നത് ആരും മറക്കരുതെന്നും ശിവൻകുട്ടി

തിരുവനന്തപുരം: പുതുവർഷത്തലേന്ന് കോവളത്ത് (Kovalam) സ്വീഡിഷ് പൗരൻ (Swedish National) സ്റ്റീവൻ ആസ്ബർഗിനെ (Stephen Asberg) അവഹേളിച്ച സംഭവം വലിയ വിവാദമാകുന്നതിനിടെ അനുനയിപ്പിക്കാനുള്ള ഇടപെടലുമായി മന്ത്രി ശിവൻകുട്ടി (Minister V Sivankutty) രംഗത്ത്. സ്റ്റീവൻ ആസ്ബർഗുമായി ആദ്യം ഫോണിൽ സംസാരിച്ച മന്ത്രി അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു. മന്ത്രിയുടെ ക്ഷണം സ്വീകരിച്ച സ്റ്റീവൻ ആസ്ബർഗ് ഉച്ചയോടെ ഔദ്യോഗിക വസതിയിലെത്തി.

ജില്ലയുടെ ചുമതല ഉള്ള മന്ത്രി എന്ന നിലയിലാണ് ഇടപെടൽ നടത്തുന്നതെന്ന് പിന്നാലെ മാധ്യമങ്ങളെ കണ്ട ശിവൻകുട്ടി വ്യക്തമാക്കി. സർക്കാർ സ്വീകരിച്ച നടപടി അദ്ദേഹത്തോട് വിശദീകരിച്ചെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊലീസിനെ പരക്കെ ആക്ഷേപിക്കരുതെന്നും മന്ത്രി പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നാണ് സ‍ർക്കാർ നിലപാട്. ഹോം സ്റ്റേ ഭൂമിയുമായി ബന്ധപ്പെട്ട ഒരു നിവേദനം സ്റ്റീവൻ ആസ്ബർഗ് നല്കി, അത് പരിശോധിക്കും, ഫോർട്ട് എസിയെ ഇതിനായി ചുമതലപ്പെടുത്തിയെന്നും ശിവൻകുട്ടി വിവരിച്ചു. സംസ്ഥാനത്താകെ പൊലീസ് കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാത്തിലും പൊലീസ് കുറ്റക്കാർ അല്ല. പൊലീസ് ഇടപെടൽ കാരണം പുതുവത്സരം ശാന്തമായിരുന്നുവെന്നത് ആരും മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവളം സംഭവം: ദൗർഭാഗ്യകരം, ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ടൂറിസം മന്ത്രി

കോവളം സംഭവം വിവാദമായതിന് പിന്നാലെ പൊലീസിനെ വിമർശിച്ച ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്‍റെ (Mohammed Riyas) പ്രതികരണം അറിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു. കോവളത്ത് വിദേശിയെ പൊലീസ് അധിക്ഷേപിച്ച സംഭവം ദൗർഭാഗ്യകരമെന്നായിരുന്നു ടൂറിസം മന്ത്രിയുടെ പ്രതികരണം . സംഭവിച്ചത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ്. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കുമെന്നും റിയാസ് അറിയിച്ചു. ടൂറിസ്റ്റുകളോടുള്ള പൊലീസ് സമീപനത്തില്‍ മാറ്റം വരണം. സർക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങൾ ടൂറിസത്തിന് തിരിച്ചടിയാക്കുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കിയിരുന്നു.

കേരള പൊലീസിന്റെ മദ്യ പരിശോധന; സഹികെട്ട് രണ്ട് ഫുള്‍ റോഡരികിലൊഴിച്ച് വിദേശിയുടെ പ്രതിഷേധം

അതേസമയം സംഭവം വിവാദമായതോടെ കോവളം ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഇടപട്ടാണ് നടപടി എടുത്തത്. എന്നാൽ ബീച്ചിലേക്ക് മദ്യം കൊണ്ടുപോയതാണ് തടഞ്ഞതെന്നും എസ്ഐയുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അതേ സമയം തീരത്തേക്കല്ല മദ്യം കൊണ്ടു പോയതെന്ന് സ്വീഡിഷ് പൗരൻ സ്റ്റീഫൻ ആസ്ബർഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ കോവളത്തിനടുത്ത് വെള്ളാറിൽ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫൻ ബിവറേജസിൽ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. ബിൽ ചോദിച്ച് തടഞ്ഞതിനാൽ സ്റ്റീവൻ മദ്യം ഒഴുക്കിക്കളഞ്ഞതിന്‍റെ വീഡിയോ പുറത്തുവന്നതോടെ വിഷയം ദേശീയ തലത്തിൽ ചർച്ചയായിട്ടുണ്ട്.

കോടികള്‍ മുടക്കി 'കേരള ടൂറിസം' പരസ്യം ചെയ്യുന്നതെന്തിന്? കോവളം സംഭവത്തില്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം