
കൊച്ചി: ഏകീകൃത കുർബാനയെ ചൊല്ലിയുള്ള എറണാകുളം അങ്കമാലി രൂപതയിലെ ഇരു വിഭാഗത്തിന്‍റേയും ആശങ്കകള്‍ സിനിഡിനെ അറിയിക്കുമെന്ന് മെത്രാൻ സമിതി. ജനാഭിമുഖ കുര്‍ബാന വേണമെന്ന നിലപാടുകാരായ വിമത പക്ഷവുമായാണ് ആദ്യം മെത്രാൻ സമിതി ചര്‍ച്ച നടത്തിയത്. മൂന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ജനാഭിമുഖ കുര്‍ബാനക്ക് പുറമേ ബിഷപ്പ് ആന്‍റണി കരിയിലിനെ എറണാകുളം - അങ്കമാലി അതിരൂപതയില്‍ തിരിച്ച് കൊണ്ടുവരണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു
സിനഡ് നിര്‍ദ്ദേശിച്ചത് പ്രകാരം ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പില്‍ എന്നിവരാണ് ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എറണാകുളം - അങ്കമാലി അതിരൂപത ആസ്ഥാനത്ത് നടത്തുന്ന അനിശ്ചിതകാല ഉപരോധ സമരം അവസാനിപ്പിക്കണമെന്ന് മെത്രാൻ സമിതി വിമത വിഭാഗത്തോട് ആവശ്യപെട്ടു. ഈ ആവശ്യം തള്ളിയ വിമത വിഭാഗം അനുകൂലമായ തീരുമാനം ഉണ്ടാവുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam